സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഓണം പൊന്നോണം

ഓണം പൊന്നോണം
(കവിത)
രചന : സമീറ സീദ്ധീഖ്
കാടപ്പടി


ഓണം വന്നോണം വന്നേ....
ഓണപ്പൂക്കാലം വന്നേ...
മാമല നാടിന്ന് ....
സന്തോഷം വന്നേ....
മാവേലി മാമനേ....
വരവേൽക്കാനും....
ഓണസദ്യയൊരുക്കാനും ...
ഓണക്കോടിയുടുക്കാനും....

മുറ്റമതെല്ലാരും ... തേച്ചു മിനുക്കീട്ട് ....
പൂവട്ടിയെടുക്കുന്നേ.... മക്കൾ പൂവിറുക്കുന്നേ....
                ഓണപ്പൂക്കളമൊരുക്കുന്നേ...
പൊന്നൂഞ്ഞാലാടുന്നേ...
ആടിപ്പാടി രസിക്കുന്നേ ...
ഓണസ്സദ്യയതുണ്ണുന്നേ..

കിങ്ങിണി ... കൊങ്ങിണി ... തുമ്പപ്പൂവുകളും....
മല്ലിക, മന്ദാരം, മഞ്ഞക്കോളാമ്പികളും....
തെച്ചിയും, പിച്ചകം ചെമ്പകപ്പൂവുകളും ....

പൂവട്ടി  നിറഞ്ഞല്ലോ....
പൂക്കളം   തീർത്തല്ലോ....
ഓണം വന്നോണം  വന്നേ....
ഓണപ്പൂക്കാലം വന്നേ
മാനവ ഐക്യത്തിൻ ഇതിഹാസം  വന്നേ...
മാമലനാടിന്ന് .... സന്തോഷം വന്നേ...

രചന : സമീറ സീദ്ധീഖ്
കാടപ്പടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
7356176550
║▌║█║▌│║▌║▌██║▌

No comments: