അന്നും ഇന്നും വിഷുവിനൊപ്പം
(ലേഖനം)
രചന : ജസിയ ഷാജഹാൻ
അങ്ങ് ആകാശത്തോളം കൈ തൊട്ട് തല ഉയർത്തി നിൽക്കുമ്പോഴും നാം മുറുകെ പുണർന്ന് ഹൃദയത്തോട് ചേർത്തു
വച്ച് താലോലിക്കുന്ന ചില ആഘോഷങ്ങളുടെ ഓർമ്മ
കളുണ്ട് . അന്നിന്റെയും ഇന്നിന്റെയും വേലിയേറ്റ വേലിയിറക്കങ്ങളിൽ ആണ്ടു കിടന്ന് എണ്ണിപ്പെറുക്കി ചികഞ്ഞെടുക്കുന്നവ.... നഷ്ടങ്ങളിൽ നൊന്തു വീഴുമ്പോഴും അതിലും !ഒരു മധുരതരമായ അനുഭൂതിയുണ്ടെന്ന് മനസ്സിലാക്കി തരുന്നവ.
അങ്ങു പിന്നിലേക്ക് പിന്നിലേക്ക് നടന്നുനീങ്ങുമ്പോൾ കേൾക്കാം .. കർഷക പാട്ടിൻ്റെ മേളം. പുതിയൊരു വരവേൽപ്പിന്റെ ആർപ്പുവിളികൾ.
'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്ന പുള്ളുവപ്പാട്ടീരടികൾ. തൊടിയാകെ, പറമ്പാകെ വിളഞ്ഞു നിറഞ്ഞ വെള്ളരി പടർപ്പുകൾ. മറ്റു കാർഷിക വിഭവങ്ങൾ. മഞ്ഞ പൊന്നണിഞ്ഞ കണിക്കൊന്നകൾ.എങ്ങും ആനന്ദത്തിൻ്റെ അലയടികൾ.
കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്നപ്പൂങ്കുല
കൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്ന കാഴ്ചകൾ ..നിലം ഉഴുതുമറിച്ച് വിത്തിടുന്ന തിരക്ക് .വിത്തിടുന്ന ചാലുകളിൽ എത്ര കരുതലോടെ ആരാധനയോടെ, പ്രതീക്ഷയോടെ അവലും മലരും ഓട്ടടയും ഒരുക്കി വച്ച് നിവേദ്യം നടത്തുന്ന വിഷുപ്പുലരിയുടെ നന്മകൾ.ഓട്ടുരുളിയിൽ ഒരുക്കി
യ നിറഞ്ഞ വിഷുക്കണി. അരി ,നെല്ല് അലക്കിയ മുണ്ട്,വാൽക്കണ്ണാടി ,സ്വർണ്ണം, കണി വെള്ളരി,കണിക്കൊന്ന ,വെറ്റില,അടയ്ക്ക ,കണ്മഷി, ചാന്ത് സിന്ദൂരം, പഴുത്ത ചക്ക, നാരങ്ങ, പഴം, മാമ്പഴം, നാളികേരപാതി, ശ്രീകൃഷ്ണ വിഗ്രഹം ഇവയൊക്കെ വച്ചാണ് അന്ന് കണിയൊരുക്കൽ.
കുടുംബത്തിലെ മുതിർന്ന സ്ത്രീകളിൽ ആരെങ്കിലും ആയിരിക്കും കിഴക്കോട്ട് തിരിയിട്ട നിലവിളക്ക് കത്തിച്ച് കണി കണ്ട് മറ്റുള്ളവരെ വിളിച്ചുണ
ർത്തി കണി കാണിക്കുക.
കുടുംബത്തിലെ കാരണവർ ആയിരിക്കും എല്ലാവർക്കും വിഷുക്കൈനീട്ടം നൽകുക. പഴയ തറവാടുകളിൽ ഒക്കെ അതിനുശേഷം കണിയാ
ന്മാരെയോ പണിക്കന്മാരെ
യോ വിളിച്ചു അടുത്ത ഒരു വർഷത്തെ വിഷുഫലം അറിയുക സാധാരണമാണ്. പലയിടത്തുംകന്നുകാലികളെ കണി കാണിക്കുന്ന സമ്പ്രദായവും നിലവിൽ ഉണ്ടായിരുന്നു.
വിഷുക്കണിയിൽ ഒരുക്കിയ വാൽക്കണ്ണാടി ഭഗവതി സങ്കല്പമായും ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമായും അതിൽ നിറയുന്നത് കാല പുരുഷ
നായ മഹാവിഷ്ണുവുമാണെന്നതൊക്കെയാണ് സങ്കല്പം.
അന്ന് വിഷുക്കഞ്ഞിയും വിഷുക്കട്ടയും,വിഷുപ്പുഴുക്കും ഒക്കെ സർവ്വസാധാരണം . ഊണു കഴിഞ്ഞാൽ വിഷുക്കളികളിൽഏർപ്പെടു
ന്ന മുതിർന്നവരും കുട്ടികളും. ..
റെഡിമെയ്ഡ് പാക്കറ്റുകളിലും അണുകിട കുടുംബങ്ങളിലും പുറത്തുനിന്നുമുള്ള വിഷു സദ്യയിലും ഒക്കെ ഒതുങ്ങുന്ന ഇന്നത്തെ വിഷുക്കാലത്തും നമ്മുടെ കുട്ടികൾക്ക് നാം പകർന്നു കൊടുക്കേണ്ട നന്മകളാണ് , അറിവുകളാണ് ആ പഴയവിഷുക്കാലത്തിന്റെ അനുഭവങ്ങൾ.
മലയാള മാസം മേടം ഒന്നാണ് വിഷുവായി നാം ആഘോഷിക്കപ്പെടുന്നത്.കേരളത്തിലെ ദേശീയോത്സവങ്ങളിൽ രണ്ടാം സ്ഥാനം വിഷുവിന് ആണെന്ന് തന്നെ പറയാം..
വിഷു എന്നാൽ രാവും പകലുംതുല്യമായ ദിവസം എന്നാണ് അർത്ഥമാക്കു
ന്നത് . കേരളത്തിൽ വിളവെടുപ്പ് ഉത്സവമായും കാർഷികോത്സവമായും ജ്യോതിഷ പുതുവർഷമായും ഒക്കെ ആഘോഷിക്കുന്ന വിഷുവിന്റെ പ്രധാന ചടങ്ങുകൾ വിഷുക്കണി വിഷു കൈനീട്ടം, വിഷു സദ്യ വിഷു ഫലം തുടങ്ങിയവയൊക്കെയാണ്. ഭൂമിശാസ്ത്രപരമായും ജ്യോതിഷപരമായും പ്രത്യേകതകൾ ഉള്ള ഉത്സവമാണ് വിഷു. വിഷുവിന് നാം ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലംനിലനിൽ
ക്കുന്നു എന്നതാണ് വിശ്വാസം.
എല്ലാ ആഘോഷങ്ങളും ഒപ്പം വിഷുവും ഒക്കെ നമ്മൾ കാലമാറ്റത്തിന്റെ പടിക്കൽ നിന്നുകൊണ്ട് ഇന്നും സന്തോഷപൂർവ്വം ആഘോഷിക്കുന്നുണ്ട്. അവയിലൊക്കെ ആഹ്ലാദം കണ്ടെത്തുന്നുണ്ട്. എന്നാൽ ആഘോഷങ്ങളിൽ ,ആചാരങ്ങളിൽ സങ്കൽപ്പങ്ങളിൽ ഒക്കെ കുറച്ചു വ്യത്യാസങ്ങളും വിഭിന്നതകളും വന്നു എന്ന് മാത്രം!
ഇന്ന് വിഷുക്കണി റെഡിമെയ്ഡ് പാക്കറ്റുകളിൽ നാം വാങ്ങുന്നു. ഓട്ടുരുളി കാലപ്പഴക്കത്തിൽ മറഞ്ഞുപോയിരി
ക്കുന്നു.കൂട്ടുകുടുംബങ്ങൾ ഓർമ്മകളിൽ മാത്രമായി ഒതുങ്ങുന്നു. നഗരങ്ങളിൽ കൂടുതലും വിഷു സദ്യയും പാക്കറ്റുകൾ കൈയ്യടക്കി.
വിഷുപ്പായസം റെഡിമെയ്ഡ് ആയി.
.എല്ലാം ഒറ്റ ദിവസത്തെ ചടങ്ങുകളിൽ നമ്മളൊക്കെ നാലാൾ ക്കൊപ്പം ചടുലമായി തന്നെആഘോഷിക്കുന്നു.
ഋതുചംക്രമണങ്ങളുടെ മാറ്റങ്ങൾക്കൊപ്പം കൊന്നമരം പൂചൂടുന്നു. വിഷു പക്ഷികൾ പാടാനും ചിറകടിക്കാനും വരാതെയായിരിക്കുന്നു. എങ്കിലും ചുട്ടുപൊള്ളുന്ന വേനലിലും നമ്മൾ വിഷുവിന്റെ ഉള്ള മധുരം കേമമായി തന്നെ നുകരുന്നു. വിഷുപ്പുലരിയിൽ കണി കാണുന്നു. വിഷുവിന്റെ നന്മകളെ നെഞ്ചിലേറ്റുന്നു.
വരികളിൽ പകർത്തുന്നു. ആഘോഷമാക്കാൻ ആ ദിനം കാത്തുവക്കുന്നു. കാത്തിരിക്കുന്നു.എല്ലാ ആഘോഷങ്ങളിലും നമ്മൾ സന്തോഷം കണ്ടെത്തുന്നു.വരൂ...വരവേൽക്കാം നമുക്കൊരുമിച്ചു കൈകോർത്ത് പിടിച്ചാ വിഷുപ്പുലരിയെ..
മലയാളി മനസ്സിലെഎല്ലാ കൂട്ടുകാർക്കും സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു വിഷു കൂടി നേർന്നു കൊണ്ട്..
എന്റെ ഹൃദയം നിറഞ്ഞ വിഷു ദിനാശംസകൾ. നന്ദി, സ്നേഹം.
രചന : ജസിയ ഷാജഹാൻ
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗
No comments: