ദുരവസ്ഥ
[കവിത]
രചന : മജീദ് കൂളിമാട്
മർത്യർ കിതയ്ക്കുന്നു. മോഹം തണുക്കുന്നു മൃത്യുവരിയ്ക്കുന്നു,
മധുവിനെ കൊല്ലുന്നു, വധുവിനെ തല്ലുന്നു, വിധവകൾ പെരുകുന്നു,
വനിതകൾ കരയുന്നു,
പീഡനം കൂടുന്നു.
ഓടി നാം അകലുന്നു, പൂർവ്വികരിൻ പാത പാടെയകറ്റുന്നു.
പക്ഷിമൃഗാദി പിൻ വൃക്ഷ സംരക്ഷകർ, പാരിസ്ഥിതിക രക്ഷകരും വലിയുന്നു.
ബാങ്ക് തകർക്കുന്നു, ഭംഗം വരുത്തുന്നു,
മോഷണം കൊള്ള കൊലകളും കാണുന്നു. മേലാളർ മേൽക്കോയ്മ നാടാകെ വാഴുന്നു,
താഴ്ന്ന ജാതിക്കാരൊ കണ്ണീരു വീഴ്ത്തുന്നു. മതവൈര രാഷ്ട്രീയ ജ്വരവും തെളിയുന്നു,
മിണ്ടാതെ മാനവർ ഓൺലൈനിലമരുന്നു. പാതകൾ മിനുസപ്പെടാതെ കിടക്കുന്നു, വീഥികൾ പാകപ്പെടാതെയിരിക്കുന്നു.
ഭാഷണം അന്നത്തിനാശ്രയമാക്കുന്നു,
ശോഷണം രചനകൾ മൂല്യം കുറയുന്നു.
ബന്ധം അകലുന്നു ചന്തം ഉണങ്ങുന്നു,
ചിന്തകൾ നേരായ മാർഗം മറക്കുന്നു,
മാതാപിതാക്കളെ ചന്തയിൽ തള്ളുന്നു മൂല്യത്തകർച്ചയിൽ പൈതൽ മരിക്കുന്നു,
സ്വൈരവിഹാരങ്ങൾ ഇഷ്ടത്തിനാഹാരം, സ്വസ്ഥത വേണ്ടവർ ഇഷ്ടങ്ങൾ ചെയ്യുന്നു.
സൃഷ്ടികർത്താവൊക്കെ രേഖയിലാക്കുന്നു, സർവ്വവും വിട്ടേച്ച് നമ്മൾ മടങ്ങുന്നു.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: