ബാഗ്
(ചെറുകഥ)
രചന : സൈനബാ ബാണിയം
ആമീനയും ആസിയയും കൂട്ടുകാരാണ്. ആസിയ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. എന്നും ഒന്നിച്ച് സ്കൂളിൽ പോകും. കളിസ്ഥലത്തായാലും അവർ ഒരുമിച്ചാണ്. അങ്ങനെയിരിക്കെ രണ്ട് മൂന്ന് ദിവസമായി ആസിയ സ്കൂളിൽ വരുന്നില്ല. ആസിയയുടെ വീടിനടുത്തുള്ള കുട്ടികളോട് കാര്യം തിരക്കി. "ആസിയ വെറുതെ വരാത്തതാണ് . അസുഖമൊന്നുമില്ല. അവിടെ കളിച്ച് നടക്കുകയാണ്. "അന്ന് വൈകിട്ട് ആമീന ഉമ്മയെയും കൂട്ടി ആസിയയുടെ വീട്ടിലെത്തി. മുറ്റത്ത് നിന്ന ആസിയ അവരെ കണ്ടപ്പോൾ ഓടി അകത്ത് കയറി. ആസിയ സ്കൂളിൽ പോകാത്തതിനെക്കുറിച്ചന്വേഷിച്ചപ്പോഴാണ് ആസിയയുടെ കാര്യം പറഞ്ഞത്. "ആസിയയുടേ ത് ഒരു പഴയ സ്ക്കൂൾബാഗാണ്. അവിടവിടെ പിഞ്ഞിയിട്ടുണ്ട്. സിബ്ബിളകിയത് ഒരു പിൻ കൊണ്ട് കുത്തി നിർത്തിയതാണ്. മറ്റുള്ളവരുടെ മുമ്പിൽ ഈ പഴയ ബാഗുമായി വരാനുള്ള വിഷമം കൊണ്ടാണ് അവൾ സ്കൂ ളിൽ വരാത്തത്. പുതിയയൊരെണ്ണം വാങ്ങി കൊടുക്കാനും പറ്റാത്ത അവസ്ഥ "ഇത് കേട്ട ആമിനയ്ക്ക് സങ്കടമായി. വീട്ടിലെത്തിയ ആമീനയ്ക്ക് ഒന്നിനും ഉത്സാഹം തോന്നിയില്ല. ആമിനയുടെ മാമൻ ഈ അടുത്ത് കൊണ്ടുവന്ന പുതിയ ബാഗ് വീട്ടിലിരിപ്പുണ്ട്. ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ ഉമ്മയ്ക്ക് സന്തോഷ മായി.പിറ്റേന്ന് ആമീന തന്റെ പുതിയ ബാഗുമായി ആസിയയുടെ വീട്ടിലെത്തി. പുതിയ ബാഗ് കണ്ട് ആസിയ അത്ഭുതപ്പെട്ടു. ബാഗ് കിട്ടിയ അവളുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.. ആ മുഖത്ത് വിടർന്ന പുഞ്ചിരിക്ക് ഒരായിരം പൂത്തിരി കത്തിച്ചതിന്റെ തെളിച്ചം. അവൾ പണ്ടത്തെ പോലെ സന്തോഷവതിയായി സ്കൂളിൽ പോയി തുടങ്ങി.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: