സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പ്രതീക്ഷയുള്ള ഇന്ത്യ.!!

പ്രതീക്ഷയുള്ള ഇന്ത്യ.!!
[കവിത]
രചന : ലുതുഫി ടിവി കൂളിമാട്


ഞാനറിഞ്ഞ ചരിത്രമല്ല
ഞാൻ കാണുന്ന ഇന്ത്യൻ ചിത്രം
ഗാന്ധിയുയർത്തിയ ദർശനമല്ല
ഞാനാസ്വദിക്കുന്ന ഇന്ത്യ.

ഗാന്ധിയെ മായ്ക്കുന്നവരറിയുന്നില്ല
ഗാന്ധി മായില്ലെന്ന്.
ഗാന്ധി ജീവിക്കുന്നത്
മനുഷ്യത്വമുള്ള മനുഷ്യഹൃദങ്ങളിലാണ്.

ഗാന്ധിനെയ്തെടുത്ത സ്വപ്നങ്ങൾക്ക് പ്രതീക്ഷയാണ് ; പ്രതിപക്ഷത്തിന്റെ
പ്രതിരോധ സമവാക്യങ്ങൾ.

ഗാന്ധിജി വിജയിച്ചു; ഇന്ത്യയും.
തുരുമ്പ് പിടിച്ചവരുടെ മനസ്സാണ് സ്വതന്ത്രമാകാത്തതും വിജയിക്കാത്തതും..!!


രചന : ലുതുഫി ടിവി കൂളിമാട്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: