സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഋതുഭേദം

ഋതുഭേദം
(കവിത)
രചന : മേദിനി വെണ്ണിലാവ്

മടുപ്പിന്റെ വേലിപടർപ്പുകളിൽ പൂവിട്ടിരുന്നത് അവളുടെ മൗനത്തിന്റെ പൂക്കളായിരുന്നു..

ഒരായിരം നൊമ്പരങ്ങളുമായി കടന്നുപോയ അവളെ വർണ്ണിക്കാൻ ഒരുപിടി വിഷാദത്തെ തന്നെ അവൻ കൂട്ടുപിടിച്ചു...

അവളുടെ മൗനത്തിന്റെ പൂക്കളെ ചാലിക്കാൻ ഛായകൂട്ടങ്ങളിൽ നിന്നും മേഘങ്ങൾ ഇറങ്ങി വന്നു....

അവന്റെ പ്രതീക്ഷകൾക്ക് നിറം നൽകാൻ നിലാവിന്റെ തുണ്ട് കൂട്ടുനിന്നു.....

ഗ്രീഷ്മത്തിന്നപ്പുറം വസന്തത്തെ കാത്തുനിൽക്കുന്ന അവളെ വരയ്ക്കാൻ സ്വപ്നങ്ങളെ അവൻ കൂടെ കൂട്ടി.

എന്നിട്ടും അവളെ വരയ്ക്കാൻ അവന് കഴിഞ്ഞില്ല...
പൂവുകൾ ഓരോന്നായി കൊഴിഞ്ഞു....

കരിയിലകൾ പാതകളെ മൂടി....
ശിശിരത്തിൽ അവനെല്ലാം നഷ്ടമായി
ഇനി കാത്തിരിപ്പാണ്.....
വസന്തം പൂക്കുന്ന ഓർമകളുടെ കാലത്തിനായി..

രചന : മേദിനി വെണ്ണിലാവ്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌

No comments: