സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

വിഷുക്കണി

വിഷുക്കണി
(കവിത)
രചന : ശ്രീധരൻ കോടിയത്ത്


വിഷുപ്പുലരിയിൽ പൂജാമുറിയിൽ
കണിയൊരുക്കി അമ്മതൻ കയ്യാൽ,
കത്തിജ്ജ്വലിക്കും വിളക്കിൻ മുന്നിൽ
തെളിനീര് തഴുകി മിഴികൾ തുറന്നു.
തിരുമുടിയിൽ മയിൽ‌പീലി ചാർത്തി
ഓടക്കുഴലുമേന്തി ഓട്ടുതളികയിൽ
തങ്കപ്പൊലിമയേറും വർണത്തിൽ
ഉണ്ണിക്കണ്ണൻ പ്രശോഭിതനായി!
                       
വർണ്ണശബളമാം കണിക്കൊന്നയും
നവധാന്യങ്ങളും നിറഞ്ഞ തളികയും,
മലനാടിന്നഭിമാനമാം ഉണ്ണിയപ്പം-
നിറച്ചൊരു തളിക വേറെയും.
                              
നാനാജാതി പഴവർഗങ്ങളും
മറ്റനേകം കാർഷീക വിഭവങ്ങളും
സ്വർണാഭരണവും നാണയങ്ങളും,
നിലവിളക്കിൽ വെട്ടിത്തിളങ്ങി
                               
കണ്ണനെക്കണ്ടു കൺകുളിർക്കെ
പ്രാർത്ഥിച്ചു സർവൈശ്വര്യത്തിന്നായ്
വർഷഫലത്തിന്റെ ഓർമക്കായ്
സ്വീകരിച്ചമ്മതൻ വിഷുക്കൈനീട്ടവും.
രചന : ശ്രീധരൻ കോടിയത്ത്
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗

No comments: