തണൽ
(കവിത)
രചന : ശിവൻ തലപ്പുലത്ത്
അധമ വൃക്ഷ ചുവട്ടിലപ്പോൾ
കുടില മോഹത്തിന്റെ
കൂരിരുട്ട് കാത്തിരിപ്പുണ്ടായിരുന്നു
വിഷച്ചുവയുള്ള കാറ്റപ്പോൾ
വിശാല വലയുമായി
തർക്കത്തിലായി
തലകുത്തിവീണ ഫലവിത്തുകൾ മുളപ്പൊട്ടാനാകാതെ
കണ്ണീര് വറ്റി
വരണ്ട പാടങ്ങളിൽ
കിടന്നുറങ്ങിപ്പോയി
ഉണരാനാവാത്തവിധം
ഉറക്കം തലക്കടിച്ചവർ ഒരുളുപ്പുമില്ലാതെ
ഉണർത്തു പാട്ടുമായ്
തിമിർത്തുപ്പെയ്യുന്നു
രചന : ശിവൻ തലപ്പുലത്ത്
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗
No comments: