ഒറ്റവരി
(കവിത)
രചന : സവിത
വർണ്ണക്കാഴ്ച്ചകളിൽ കാലത്തിന്റെ പൊടി തട്ടിയെടുത്തപ്പോൾ....
എവിടെയൊക്കെയോ
ചിതലരിച്ചു പോയ പോലെ...
തിരിച്ചു കിട്ടാത്ത ഭൂതകാലത്തിൻ്റെ കുളിരോർമ്മകൾക്ക് ശ്മശാനഭൂമിയൊരുക്കി.....
പടിയിറങ്ങി പോന്നയിടങ്ങൾ വീണ്ടും കൈമാടി വിളിക്കുന്നു....
ഓർമ്മകളുടെ പടവുകളേറി എന്റേത് മാത്രമായൊരു ഇടം തേടുമ്പോൾ.....
മനസ്സ് പായുന്നത് അവിടെക്കാണ്..
പിറന്നു വീണ മണ്ണും ബാല്യകൗമാരങ്ങൾ നടന്നു കയറിയ നടവഴികളും..... പ്രിയതരമായൊരോർമ്മച്ചിത്രം പോലെ വേർപാടുകളും..
എന്റെ ശ്വാസനിശ്വാസങ്ങൾ ഏറ്റുവാങ്ങിയ പാട വരമ്പും...
എന്നും ഓർത്തുവെക്കാൻ മനസ്സിലൊരായിരം കഥകളുടെ അക്ഷയപാത്രം സമ്മാനിച്ച കുളക്കടവും...
ഇനിയൊരു പുനർജനി തേടുമ്പോൾ..
എന്നിലെ എന്നെ നഷ്ടപ്പെടുമ്പോൾ,
ഇവിടെ എന്റേത് എന്നവകാശപ്പെടാവുന്നത് ഈ ഓർമ്മകൾ മാത്രമേയുള്ളൂ.....
അവിടെ പേരറിയാത്ത പൂമണങ്ങൾ...
കാലംതെറ്റി വന്നണയുന്ന ഋതുക്കൾ...
ഓര്‍മ്മയുടെ ഓരം ചേര്‍ന്നെത്തുന്ന
കാറ്റിന്‍റെ കൈകൾ...
ഞാനിന്നും നിന്നെ തിരയാറുള്ള
ശൂന്യതകൾ...
എന്റെ ഭാവനകൾ...
എന്റെ ഓർമ്മകൾ...
എന്റെ സ്വപ്നങ്ങൾ.....
എന്റെ ചിന്തകൾ....
അങ്ങനെ എല്ലാം അടങ്ങിയ ജീവിതം ഇന്ന് നിശബ്ദമായ ഒരു ഒറ്റവരിയാകുന്നു....
രചന : സവിത
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗
No comments: