നഷ്ട്ടപ്പെട്ടവൾ
(കവിത)
രചന : ത്വൽഹത്ത്. കെ
ഒളവട്ടൂർ
കരിയുന്ന കുറ്റികൾ അനന്തമായി
ഓർമ്മകളുടെ ചക്രങ്ങൾ കറങ്ങി,
അനന്തമായി തിരിയുന്ന ചക്രങ്ങളെ തടയാൻ നഷ്ട്ടപ്പെട്ട പ്രാണൻ,ഹൃദയാന്തരങ്ങളിൽ അനന്തമായി ഒഴുകി
മറന്നതല്ലമറക്കാൻശ്രമിച്ചതുമല്ല
അവഗണനയുടെ പൂങ്കാവനം
മലർക്കേ തുറന്നതാണ്
എഴുതാനുണ്ടിനിയും,
എഴുതിയാൽ തീരുന്ന മഷിയെ
ചൊല്ലിപ്പോലും,കുറ്റത്തിന്റെ
വാതിൽ തുറക്കുവാൻ
മുതിരുന്നില്ല ഞാൻ,
പണ്ടേ... ഹൃദയത്തിൽ നീ ആണി തറച്ചിരുന്നെങ്കിലും,നീയെനിക്ക്,
അവഗണനയെന്തെന്നറിയാത്ത, മനസ്സിന്റെ കേന്ദ്രം.
രചന : ത്വൽഹത്ത്. കെ
ഒളവട്ടൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗
No comments: