സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

കളി ചിരി മാറാത്ത മജീദും... റസിയാന്റെ മാന്ത്രിക വിരലും... (ചെറുകഥ) രചന : സി. പി. ഉമ്മർ കോയ ഉംറാസ്

കളി ചിരി മാറാത്ത മജീദും...
റസിയാന്റെ മാന്ത്രിക വിരലും...
(ചെറുകഥ)   
രചന : സി. പി. ഉമ്മർ കോയ ഉംറാസ്


സൗദിയിൽ  ജോലി ചെയ്യുന്ന അവസരം അവിടെ ഞങ്ങളുടെ സെയിൽസ് റപ്രസന്ററ്റീവ് ആയ മജീദ്  മൂകനായി ഇരിക്കുന്നു.

 ഇങ്ങനെയല്ല അവൻ  എപ്പോഴും കളിയും ചിരിയും ആയി നടന്നവൻ വിവാഹശേഷമാണ് ഇങ്ങനെയായി മാറിയത്.

 ഞാൻ ഓർത്തുപോയി അവന്റെ വിവാഹമാലോചിച്ച് ഉറപ്പിച്ചപ്പോൾ തുടങ്ങിയതാ ഈ ഫോൺ വിളി.

 ഏതു സമയവും  അവളുടേയും അവന്റെയും ഫോൺ എൻകേജ്ഡാണ്.

 ജോലിയുടെ ഇടവേളകളിലും, മറ്റു സമയത്ത്  ഇടവേള ഉണ്ടാക്കിയും അവനെപ്പോഴും അവളെ വിളിച്ചു കൊണ്ടിരിക്കുമായിരുന്നു. അവളാണെങ്കിൽ  ഫോൺ റിംഗ് കാതോർത്തു  നിൽക്കുമായിരുന്നു, ഒരുവേള ഇതെല്ലാം കാണുന്നവർക്ക് പറയാനുള്ളത് എന്താണിവൾക്ക് ഇത്രയും പറയാനുള്ളത് ഫോൺ ചെയ്യുമ്പോഴുള്ള അവരുടെ ചിരിയും കളിയും കാണേണ്ട കാഴ്ച്ചതന്നെയാണ്. ഭൂമിലോകത്തുള്ള സകലതും അവരുടെ ചർച്ചയിൽ കടന്നുവരും. മൈക്രോമൈന്യൂട്ടായി അതു വിശകലനം ചെയ്തും ഓരോ നിമിഷങ്ങളെയും അവർ സന്തോഷമാക്കി കടന്നുപോകുന്നു. ഒടുവിൽ അവരുടെ വിവാഹം കഴിഞ്ഞു. ഒന്നുരണ്ടു മാസം ഇതേ അവസ്ഥയിൽ കടന്നുപോയി പിന്നെ ഫോൺ വിളിയുടെ എണ്ണം ചുരുങ്ങിവന്നു. പിന്നെയും കുറേ കഴിഞ്ഞപ്പോൾ ഫോൺ വിളിക്കാതെയായി. ഉണ്ടെങ്കിൽ തന്നെ അത് കേവലം നിമിഷങ്ങൾ മാത്രമായി ചുരുങ്ങി. കളിയോ ചിരിയോ ഇപ്പോൾ ആ വിളികളിൽ കാണാറേയില്ല. ഒരുതരം ഗൗരവ സ്വരത്തിലാണ് അവരുടെ സംസാരമിപ്പോൾ
 
 ഇതെല്ലാം കണ്ടപ്പോൾ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ തുനിയുന്ന  ഞാൻ എന്റെ റസിയാനെ കുറിച്ച് ഓർത്തു.

 ഞാനും അല്പം ഗൗരവത്തിലായിട്ടാണ് എപ്പോഴും  അവളോട് സംസാരിക്കാറ്. വീട്ടിലെ ഫോണിൽ ബെല്ലടിക്കുമ്പോൾ ഞാൻ ആകരുതെന്ന് അവൾ പ്രാർത്ഥിച്ചു.

 ശരിയാണ് ...  ഇങ്ങനെയുള്ളവരെ ആരാണ് ഇഷ്ടപ്പെടുക.

 പുലർച്ച മൂന്നുമണിക്ക്  അവൾ എഴുന്നേറ്റാൽ അവൾക്കൊരു താളമുണ്ട്. വലതുകാൽ നിലത്തു കുത്തി ഇടതു കാൽ അതി സൂക്ഷ്മതയോടെ പെറുക്കിവെച്ച് ഒരിലയനങ്ങാത്തതുപോലെ അവൾ കതകിനടുത്തേക്ക് പോകുന്ന ഒരു രംഗമുണ്ട്.

തിരിഞ്ഞും മറിഞ്ഞും നോക്കി ഞാൻ ഉണർന്നില്ല എന്നുറപ്പുവരുത്തിയതിന് ശേഷം അടുക്കളയിലേക്കൊരു പോക്കാണ് അവൾ, സൂക്ഷ്മതയ്ക്കൊരു അവാർഡ് കൊടുക്കുന്നുണ്ടെ 
ങ്കിൽ തീർച്ചയായും അതവൾക്ക് കിട്ടുമെന്ന കാര്യത്തിൽ സംശയമില്ല. അടുക്കളയിലെത്തിയാലോ ഒറ്റ പാത്രവും മുട്ടാതെ ആ പുലർവേളയിൽ  ചൂട് ഭക്ഷണമുണ്ടാക്കുന്നു. തന്റെ പൊന്നുമക്കൾക്കും, എനിക്കും ഉമ്മയ്ക്കും ബാപ്പയ്ക്കും  പ്രിയമുള്ള ഭക്ഷണം.

തന്റെ വേണ്ടപ്പെട്ടവർ നേരത്തെ ഉണർന്ന് ഉറക്കം കളയണ്ട എന്നു കരുതിയാണ് അവളീ നാടകം കളിക്കുന്നത്. പിന്നെ ഭക്ഷണം റെഡിയാക്കുമ്പോൾ ഓരോരുത്തരേയും വിളിച്ച് അവർക്കിഷ്ടപ്പെട്ട വിഭവം ടേബിളിൽ വെച്ചു അവളൊരു നോട്ടമുണ്ട് തന്റെ ഇഷ്ടപ്പെട്ടവരുടെ മുഖത്ത്. താനുണ്ടാക്കിയ ഭക്ഷണത്തിന്റെ ഇവാലേഷനാണത്.
നല്ല രുചിയുള്ള ഭക്ഷണമാണ് മുമ്പിൽ വെച്ചതെങ്കിലും ടേബിളിന്നരികിലുള്ളവരുടെ മുഖമൊന്ന് മാറിയാൽ പിന്നെ അവളാകെ ടെൻഷനായി എന്നാലും അടുത്ത സമയത്തെ ഭക്ഷണം അതിലുമേറെ സൂക്ഷ്മതയോടെ അവൾ പാകം ചെയ്ത് ഇതേ പ്രവൃത്തി ആവർത്തിച്ചു. കോണ്ടേയിരിക്കും.

നല്ല രുചിയുള്ള ഭക്ഷണമെങ്കിലും നല്ല രുചിയുണ്ടെ പറയാൻ എല്ലാവർക്കും ഒരു മടിയാ...
ഒന്നും മിണ്ടാത്തപ്പോൾ അവളുടെ ഒരു ചോദ്യമുണ്ട്. ഭക്ഷണമെങ്ങിനെയുണ്ട്?
 ആദ്യം മകൻ ഷാഫിയോട് പിന്നെ മകൾ ഷാഹിനയോടും  

 പക്ഷേ കുട്ടികൾ
 ആ..... കൊള്ളാമെന്ന മറുപടിയിൽ എല്ലാം പറഞ്ഞവസാനിപ്പിക്കുന്നു.

 ഞാൻ മക്കളോട് പറയും ഉമ്മ ചോദിക്കുന്നതിന് മുമ്പ് നിങ്ങൾ ഭക്ഷണം നന്നായിട്ടുണ്ടെന്ന് പറഞ്ഞു നോക്കിയിട്ടുണ്ടോ.

 ഒളിംപിക്സിൽ സ്വർണമെഡൽ കിട്ടി യാൽ പോലും ലഭിക്കാത്ത ആനന്ദമാണ് അവൾക്കുണ്ടാവുക.

 അയൽ വീടുകളിലും ബന്ധുവീടുകളിലും പോകുമ്പോൾ ഉമ്മയുടെ ഭക്ഷണത്തിനെ കുറിച്ച്   ഒന്ന് പറഞ്ഞുനോക്കൂ.

എന്നിട്ടൊന്ന് ഉമ്മയുടെ  മുഖം നോക്കൂ. ആഹ്ലാദം കൊണ്ട് തിരതല്ലുന്നുണ്ടാകും.

നമ്മുടെ ജോലിയിലോ പ്രവർത്തനത്തിലോ ഒരു മികവ് കണ്ടു ആരെങ്കിലുമൊന്ന് നമ്മെ അഭിനന്ദിച്ചാൽ എത്ര സന്തോഷമാണ് നമുക്കുണ്ടാവുക. അതുപോലെ അഭിനന്ദനത്തിനും അംഗീകാരത്തിനും കൊതിക്കാത്ത ആരുമുണ്ടാകില്ല എന്ന് നാം മനസ്സിലാക്കണം. കുടുംബ ജീവിതത്തിന്റെ സുഗമമായ സഞ്ചാ രത്തിന്റെ അവശ്യഘടകങ്ങളാണിതെന്നു കണ്ടു ഒന്നു നമുക്ക ഭിനന്ദിക്കാൻ തുടങ്ങിയാലോ മാറ്റം നമുക്ക് കണ്ടുകൊണ്ടേയി രിക്കാം.
കേട്ടിട്ടുണ്ടോ നിങ്ങൾ പ്രവാചകൻ മുഹമ്മദ് നബി (സ്വ) തന്റെ പ്രിയ പത്നി ആയിശാ ബീവിയോട് ഒരു മത്സരം നടത്തിയ കഥ. ആദ്യ മത്സരത്തിൽ ആയിശാ ബീവിയും രണ്ടാമത്തേതിൽ പ്രവാചകരും വിജയിച്ച കഥ. തന്റെ മരണം വരെ വീട്ടിനകത്ത് ആ സൗഹൃദം പരിലസിച്ച മനോഹരമായ കഥ. ഇല്ലെങ്കിൽ അറിയണം അവയൊക്കെ.

 നാട്ടിലും ബന്ധു വീടുകളിലും പോകുമ്പോൾ റസിയാന്റെ കട്ടൻ ചായയെ കുറിച്ച് ചർച്ചകൾ ഉണ്ടാകാറുണ്ട്.

 സോഷ്യൽ മീഡിയയിലൂടെ ഇത്തരം കാര്യങ്ങൾ ഞാൻ ചർച്ച വേദിയിൽ എടുക്കുമ്പോൾ അല്പം മുഖം ഗോഷ്ടി കാണിച്ചു എന്നോട് പറയും

 നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയുന്നില്ല. നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങൾ എന്തിനാ പുറത്തു പറയുന്നത്.

 ഞാൻ അത് കേട്ടു ചിരിക്കും. ഇത്രയും കാലം പേടി പിടിച്ചു നടന്ന ഇവൾക്ക് ഒരു സന്തോഷം വേണ്ടെ 

കുടുംബ ജീവിതം സുഗമമാക്കാൻ ഈ ചിരി കളിക്ക് ഉന്നതമായ സ്ഥാനമുണ്ടെന്ന് നാം മനസ്സിലാക്കണം.
നമ്മുടെ ദാമ്പത്യ ജീവിതം പരിപോഷിപ്പിക്കേണ്ടത് നമ്മളാണ്. അതിൽ വേറെ ആളുകൾക്ക് സ്ഥാനമില്ല. നമ്മുടെ സ്നേഹവും ദുഃഖവും സന്തോഷവും സന്താപവുമെല്ലാം പറയുന്നൊരിടമാകണം ഇണയോടൊത്തുള്ള ജീവിതം. അത് ഇന്നോ നാളെയോ കൊണ്ട് തീരു ന്നതല്ല. മറിച്ച് മരണം വരേ തുടരേണ്ടതാണെന്ന് ഓർമവേണം.

 അല്ലെങ്കിൽ ഞാനും ഒരു മജീദായി  മൂകനായി ഒറ്റയ്ക്കിരുന്നേനെ....

 അടുക്കളയിലെ റേഡിയോയിൽ നിന്നും  വന്ന ഗാനവും യാദൃശ്ചികം

 പൂമുഖവാതിൽക്കൽ
 സ്നേഹം തുളുമ്പുന്ന
 പൂന്തിങ്കളാണെന്റെ ഭാര്യ...

No comments: