തിരിഞ്ഞു നോട്ടം
(ചെറുകഥ)
രചന : ആർദ്ര പി വിജയ്
ഓർമയുടെ നനഞ്ഞു പതുത്ത മണ്ണിലൂടെ നടക്കുമ്പോൾ ദൂരെ നിഴലുപോലെ മങ്ങിയ സ്നേഹാതുര ചിത്രങ്ങൾ.
മരങ്ങളെയും പുഴകളെയും ഏകാന്ത സ്വപ്നങ്ങളെയും സ്നേഹിച്ച പെൺക്കുട്ടി.
അവളുടെ മിഴികളിൽ നക്ഷത്ര വെട്ടമുണ്ടായിരുന്നു. നിറഞ്ഞ ചുണ്ടുകളിൽ ഒരിക്കലും അണയാത്ത പുഞ്ചിരിയും.
മരങ്ങളുടെ മേലാപ്പിൽ കൂടുപറ്റുന്ന കിളികളുടെ നൂറുകൂട്ടം മൃദു സ്വരങ്ങൾക്കും പുൽകൊടികൾക്കിടയിലെ എണ്ണമറ്റ ചെറു ജീവികളുടെ സങ്കീർത്തനത്തിനും കാതു നൽകി പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്നവൾ..!. ഇന്നവൾ ആധുനികതയുടെ ലോകത്ത് ഒതുങ്ങി പോയിരിക്കുന്നു. അവൾക്ക് പറയാൻ വാക്കുകൾ കിട്ടതായിരിക്കുന്നു. പ്രകൃതിയെ സ്നേഹിച്ച് അതിലൊരാളായി കഴിഞ്ഞിരുന്ന അവളായിരുന്നു മായക്കുട്ടി. കാലത്തിൻ്റെ യാത്രയിൽ അവൾക്കും മാറ്റങ്ങൾ സംഭവിക്കേണ്ടത് അനിവാര്യമായിരുന്നു. പിന്നീട് അവളുടെ നല്ല നാളുകൾ ആധുനികതയുടെ ലോകത്ത് ഒരു ഫ്ളാറ്റിൽ ചുരുങ്ങിപോയിരുന്നു.
കാലചക്രം ചലിക്കുന്നു, ഋതുക്കൾ മായുന്നു, ജീവിതം കടന്നു പോയി. അവൾ വാർദ്ധക്യത്തിലേക്കെത്തി.
വാർദ്ധക്യം അവളെ അവളുടെ യൗവനത്തിൻ്റെ ഓർമ്മകളിലേക്ക് കൊണ്ട് പോയി.
അവൾ പറന്നു നടന്നിരുന്ന ആ കാലത്തേക്ക് ആ തിരിഞ്ഞു നോട്ടം അവളെ അവളുടെ ജന്മ നാടിനോടടുപ്പിച്ചു. ചിന്തകൾ തുരുമ്പിക്കുമ്പോൾ ചിരകാല സ്മരണകൾ ഇന്നിൻ്റെ അസ്വസ്ഥതയകുമ്പോൾ ഇന്നലെകളിലെവിടെയോ കാലംതെറ്റി പെയ്ത ഒരു മഴയോർമയിലേക്ക്. കഴിഞ്ഞതിനെ കുറിച്ചോർത്ത് അവൾക്ക് കൗതുകമൊ... നിരാശയോ... പരിഭവമോ.. പരാതിയോ..
എന്താണാ ആ നിമിഷം. അവൾക്ക് പോലുമറിയില്ല.
ഒരു നന്ദി വക്കൊതാൻ പ്രേരിപ്പിച്ച അലിവിന്..
നനവിന്.. കുളിരിന്..
No comments: