ഇരുട്ടിലേക്കാണ്ട് പോകുന്നൊരാൾ... (ലേഖനം) രചന : ശബരി മുണ്ടക്കൽ: ഫെബ്രുവരി 4 ലോക കാൻസർ ദിനം
Labels:
ലേഖനം
ഇരുട്ടിലേക്കാണ്ട് പോകുന്നൊരാൾ...
ലേഖനം:
രചന : ശബരി മുണ്ടക്കൽ:
ഫെബ്രുവരി 4
ലോക കാൻസർ ദിനം
ലോകത്ത് എപ്പോഴും എറ്റവും കൂടുതൽ പേർ ഭയത്തോടെ കാണുകയും, കേൾക്കുകയും ചെയ്യുന്ന രോഗമാണ് ഇന്നു കാൻസർ.
ഒരു പക്ഷേ ലോകത്ത് ഇത്രയേറെ ചിലവും 'വിശ്രമവും ആവശ്യമായി വരുന്ന രോഗവും ഇതാണ്.
രോഗിയുടെ ആത്മധൈര്യവും, അവർക്ക് കൊടുക്കുന്ന പിന്തുണയും പരമ പ്രധാനമാണ്...
ഒരു കാൻസർ രോഗിയോടൊപ്പം, രോഗത്തെ തോൽപ്പിക്കാൻ വലിയൊരു പോരാളി നിങ്ങളോടൊപ്പം ഉണ്ടെന്നത് വലിയൊരു ആശ്വാസമാണ്. പ്രിയ യോദ്ധാക്കളെ നിങ്ങളത് ഓർക്കാറുണ്ടോ
പ്രിയപ്പെട്ടവരേ....
തന്റെ പ്രിയപ്പെട്ടൊരാൾക്ക് കാൻസർ രോഗമാണെന്ന് സ്ഥിരീകരിച്ചു കഴിയുമ്പോൾ ജീവിതത്തിലെ സകലമാന വെളിച്ചങ്ങളും കെട്ടുപോയി ഇരുട്ടിലേക്കാണ്ട് പോകുന്നൊരാൾ...
ഒറ്റ നിമിഷം കൊണ്ട് കണ്മുന്നിൽ കണ്ടുനിന്ന നിറങ്ങളെല്ലാം മങ്ങി നരച്ചു പോയൊരാൾ...
ഇനിയെന്ത്? എന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുന്നൊരാൾ...
നിങ്ങളുടെ അതിജീവനത്തിന്റെ ഓരോ ഘട്ടത്തിലും മനസ്സ് കൊണ്ട് രോഗിക്കൊപ്പം ജയിച്ചു വരുന്നത് അവരാണ്.
അത് നിങ്ങളുടെ അമ്മയോ അച്ഛനോ ഭാര്യയോ ഭർത്താവോ മക്കളോ കൂടപ്പിറപ്പോ കൂട്ടുകാരനോ കൂട്ടുകാരിയോ ആരുമാവാം...
രോഗം അറിഞ്ഞ ആ ഒരു സമയത്തെ പകപ്പിനപ്പുറം ആളി കത്തുന്ന എല്ലാ ആശങ്കകളും ഉള്ളിലേക്ക് ആവാഹിച്ചു, ആരെയും അറിയിക്കാതെ ഒറ്റയക്ക് പൊരുതുന്നവരുണ്ട്. അവരും ഒരിക്കൽ പ്രിയപ്പെട്ടവരോട് കാര്യം തുറന്ന് പറയുമ്പോൾ, ആ ഒരു നിമിഷം ...... പകപ്പിൽ നിന്ന് മോചനം നേടി നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ആത്മധൈര്യത്തോടെ കൈപിടിക്കുന്നത് അയാളായിരിക്കും ..ദൈവത്തോടൊപ്പം നിങ്ങളെയും പ്രാർത്ഥനയായി ചേർത്ത് പിടിക്കുന്നതും ആ ഒരാളായിരിക്കും. ചിലപ്പോ ഒരാൾ അല്ല ഒരായിരം പേർ കാണും. എങ്കിലും ആ ഒരാൾ അത് പ്രധാനമാണ്: ''
ക്യാൻസറിനെതിരെ പോരാടാനുള്ള നിങ്ങളുടെ മനോധൈര്യത്തിന് മൂർച്ച കൂട്ടിയത് അവരാണ്... നിങ്ങളുടെ വേദനകളെ സ്നേഹം കൊണ്ട് പകുതിയാക്കിയത് അവരാണ്...കണ്ണിൽ ഇരുട്ട് വന്ന് മൂടുമ്പോഴൊക്കെയും മുന്നിൽ വെളിച്ചമായത് അവരാണ്. തളർന്നു പോകുമ്പോഴൊക്കെയും താങ്ങായത് ആ കൈകളാണ്.നിങ്ങളുടെ കണ്ണുനീരിനെ ചിരികൊണ്ട് തോൽപ്പിക്കാൻ കഴിഞ്ഞത് അവർക്കാണ്.നിങ്ങൾക്കിനിയും ഈ ജീവിതത്തിൽ ഒരുപാട് ചെയ്യാനുണ്ടെന്ന് എപ്പോഴുമെപ്പോഴും ഓർമിപ്പിച്ചു കൊണ്ടിരുന്നത് അവരാണ്...
കൂടെ കൂടിയത് എവിടെ നിന്ന് എന്നറിയാത്ത ചില സൗഹൃദങ്ങളുണ്ട്. ജിവിതത്തിൽ കൂടെ നടന്ന് കൈപിടിച്ച് മുന്നോട്ട് നടക്കാൻ പ്രതിക്ഷയും, വെളിച്ചവും തരുന്നവർ......
ഇതുപോലെ നന്മയുള്ള മനുഷ്യരാണ് ലോകത്തെ മനോഹരമാക്കുന്നതെന്നു നമ്മൾ പഠിച്ചത് ഇങ്ങനെയാണ്...
മറക്കാതിരിക്കുക.. അതിജീവനത്തിന്റെ പാതയിലൂടെ നടന്നു നീങ്ങുന്നവരെ ചേർത്ത് പിടിച്ചുകൊണ്ട് നമുക്കും ലോകത്തെ മനോഹരമാക്കാം.
ജിവിത യാത്രയിൽ വീണുപോകാം - കൈ പിടിച്ച് കാലിടറാതെ, വിണ്ടും മുന്നോട്ട് പോകാൻ ആത്മധൈര്യം നേടാൻ പ്രാപ്തരാക്കുന്നവരോട് സ്നേഹം മാത്രം
പൊരുതി വിജയിക്കും നമ്മൾ എന്ന ഉറപ്പാണവർക്കുള്ള നമ്മുടെ സ്നേഹം
ഏവരെയും ചേർത്തു പിടിക്കുന്നു.
സ്നേഹത്തോടെ
No comments: