ഒപ്പീസ്:
രചന : രമേശ് അയ്യങ്കി .........
ഒടുവിലെത്തെ യാത്രയ്ക്ക് നീയെന്റെ അരികിലുണ്ടാകണം
നിന്റെ അവസാന ചുംബനങ്ങൾ നീയെനിക്ക് കണ്ണീരുപ്പുകുഴച്ച് നൽകരുത്
ഒരു പൂവുപോല നിന്റെ ചുണ്ടുകളെന്റെ നെറ്റിയിൽ മുദ്രകുത്തണം
വെളളപുതച്ച എന്റെ നിർവികാരതയിൽ
നിനക്ക് ഉറക്കെ കരയണമെന്ന് തോന്നും
അപ്പോൾ നീയനെന്നോടു
കലഹിച്ച പ്രണയത്തിന്റെ
നരച്ചനിറങ്ങളെകുറിച്ച് വീണ്ടും വാചാലമാകണം
എന്റെയീ മൗനം നിന്നെ വല്ലാതെ വീർപ്പുമുട്ടിക്കും
അവിടെ നീ ഉറങ്ങികിടക്കുന്ന എന്റെ കണ്ണുകളിലെ
നമ്മുടെ മാത്രം സ്വപ്നങ്ങളിലേക്കിറങ്ങി ചെല്ലണം.
എന്റെ തലയ്ക്കരികിലെരിയുന്ന ചന്ദനത്തിരിയുടെ ഗന്ധം നിന്നെവല്ലാതെ മടുപ്പിക്കും.
നീയപ്പോൾ നമ്മുടെ കിടപ്പുമുറിയുടെ ഗന്ധം ഒരിക്കൽക്കൂടി ആവോളം വലിച്ചെടുത്തേക്കണം .
അവിടെ
കൂടി നിൽക്കുന്നവർക്ക്
നീ കരയാതതിൽ അത്ഭുതം തോന്നാം....
പക്ഷെ കരഞ്ഞു കൊണ്ട് നിനക്കെന്നെ യാത്രയാക്കാൻ കഴിയില്ലെന്ന് അവർക്കറിയില്ലല്ലോ ....
No comments: