സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഒടുവിലത്തെ യാത്ര....(കവിത)രചന : ദീപേഷ് കുറ്റ്യാടി

കവിത:
ഒടുവിലത്തെ യാത്ര:
രചന : ദീപേഷ് കുറ്റ്യാടി

ഇനിയൊരു യാത്ര തിരിയ്ക്കേണം 
മാമ്പൂ കൊഴിഞ്ഞതും
വെയിലേറ്റ് വാടിയ പൂവിന്റെ ശോകവും കാണാതെ 
ചിന്തതൻ ഭാന്ധം മനസ്സിന്റെ ഭാരമേറ്റുന്ന നേരത്ത് മൂകമായൊരു യാത്ര 
ഇടറുന്ന നെഞ്ചക വീഥിയിലെപ്പോഴോ
തളരുന്ന വേളയിൽ തണലായ് നില്ക്കുവാൻ
ആരാരുമില്ലാത്തൊരിടവഴിയിലൂടെ 
ചവിട്ടി മെതിയ്ക്കപ്പെടുന്ന പുൽനാമ്പിൻ വേദന 
പാദങ്ങളേറ്റെടുത്തീടുന്ന നിമിഷങ്ങളിൽ 
മുള്ളിനാൽ മുറിവേൽക്കും പോലെ
ഇരുളും വെളിച്ചവുമില്ലാത്തൊരിടവഴിയിലൂടെ
ഇനിയൊരു യാത്ര തിരിക്കേണം
എന്റെയൊടുവിലത്തെ യാത്ര....

No comments: