തോറ്റുപോയ നിമിഷം
(കവിത)
രചന : റഹീം പുഴയോരത്ത്
നിശ്ചലമാകുമെന്നുറപ്പാണ്
ജീവിതമെന്ന നാടകത്തിന്റെ യവനിക
നടുറോഡിലും പൊലിയുന്നു ജീവൻ
ഒരു ദിനം വാർത്ത
ഞെട്ടലും സങ്കടവും
ഫോർഗെറ്റ് ഓൾ
കണ്ടുപ്പിടുത്തത്തിന്റെ
ഹയ്പിച്ചിൽ നിന്നും
പെരുമ്പറ ഘോഷം
പാളിച്ചയിൽ തിരുത്ത്
പുഷ്പചക്രങ്ങൾ സമർപ്പിച്ചതിന് ശേഷം
ദ ഫൈന്റിംഗ് വേർത്ത് ലൈഫ്സ്
മനുഷ്യമാംസങ്ങൾ
അഗ്നി വാ പിളർത്തി വിഴുങ്ങുമ്പോൾ
നിലവിളിയിൽ വിറങ്ങലിച്ചു മനുഷ്യർ
ദൈവവും മനുഷ്യനും തോറ്റു പോയ നിമിഷം
ക്രുവൽറ്റി ഓഫ് ദ ഗോഡ്
No comments: