സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പെരുമാളായ കഥ

പെരുമാളായ കഥ
(അനുഭവ കഥ)
രചന : പാറമ്മൽ മൊയ്തു


ഒരു ടൈറ്റ് സീസണിൽ എയ൪ഇന്ത്യയുടെ
waiting least ചാ൯സ് നമ്പർ ആറ് കൺഫോമാകുമെന്നും ധൈര്യമായിപോയ്കോളാനും ട്രാവൽസുകാരൻ ഉറപ്പുനൽകിയതുകൊണ്ടാണ് ധൃതിയിൽ മംഗലാപുരം airport എത്തിയത്........

എയർഇന്ത്യൻ കൗണ്ടറിൽ എന്റെ പേരുവിളിക്കുമെന്ന ആകാംക്ഷയോടെ കാത്തു നിൽക്കേ .......
ആറാം നമ്പറും കഴിഞ്ഞു പതിനാറാം നമ്പർവരെ എത്തി എന്നെ വിളിക്കാത്തതു കണ്ടപ്പോൾ
ഞൻ ടിക്കറ്റു കാണിച്ചു ........

ടിക്കറ്റ് നോക്കി "പെരുമാൾ പലവട്ടം വിളിച്ചല്ലോ " എനി ഒരു നിവൃത്തിയുമില്ലെന്നു അയാൾ ദേഷ്യത്തിൽ പറഞ്ഞു,
ക൪ണ്ണാടകക്കാരന്റെ ഉച്ചാരണത്തിൽ പാറമ്മൽ പെരുമാളായി മാറിയപ്പോൾ എന്റെപേരിന്റെ ഒരു പൊല്ലാപ്പോ൪ത്ത് ഞാൻ പ്ലിംഗായി ,

രണ്ടുദിവസം മാത്രം validity യുള്ള വിസയുമായി ഒട്ടും വൈകിക്കാതെഉടനെ മംഗലാപുരം ബസ്സ് സ്റ്റാന്റിലേക്കോടി,

ഭാഗ്യത്തിന്ന് അന്ന് ഉത്ഘാടനം ചെയ്യുന്ന ലക്ഷറിബസ്സിൽ ടിക്കറ്റുലഭിച്ചു അത്ഭുതമെന്നു പറയട്ടെ പതിനാറ് മണിക്കൂ൪കൊണ്ട് ബോംബെ airport ൽ എത്തി ദോഹയിലേക്കു
ഫ്ലൈറ്റുകയറി.......

ദോഹയിലിറങ്ങി എമിഗ്രേഷ൯ കൗണ്ടറിലെത്തുമ്പോൾ വിസ എക്സ്പയറാകാൻ അര മണിക്കൂർമാത്രം ബാക്കി........

എമിഗ്രേഷൻ ഓഫീസ്സർ പാസ്പോ൪ട്ട് പേജുകൾ തിരിച്ചുംമറിച്ചും നോക്കി കണക്കുകൂട്ടിനോക്കി
"യാ ബാറമ്മൽ റൂഹ് അന്ത മുദീ൪" കേപ്റ്റന്റടുത്തേക്കുപോകാ൯പറഞ്ഞു ഞാ൯ മുദീറിന് പാസ്പോ൪ട്ട് കാണിച്ചു അയാള്‍ എക്സിറ്റ് സീൽ നോക്കി .....എന്നേയും
"ബറാമൽ ലേയിശ് തഹ്ഖീ൪" (പാറമ്മൽ എന്താ വൈകിയെത്തിയത് )....
( അവിടേയും പാറമ്മൽ ബാറമ്മലായിരുന്നു )

സുഖമില്ലാതായിരുന്നതിലാണെന്ന നി൪ദോഷകരമായ കളവു പറയേണ്ടിവന്നു,

ആ നല്ലഓഫീസ്സ൪ ചിരിച്ചു കൊണ്ട്
" لا تكرر في المرة القا "
ഇനി ആവ൪ത്തിക്കരുതെന്ന് വാണിങ്ങ് നൽകി ...
പാസ്പോ൪ട്ട് സീൽ ചെയ്യ്തു
പോകാ൯ അനുവദിച്ചു.........

അന്ന് കൂടികുടുംബാദികളെ വിട്ടുപിരിഞ്ഞു നാട്ടിൽനിന്നും തിരിച്ചുപോകാനുള്ള പ്രയാസവും പ്രവാസ ജീവിതത്തോടുള്ള വിരക്തിയും കാരണം
ടിക്കററ് നീട്ടി നീട്ടി അവസാനം
"പോയാൽ പോയി ' എന്നു കരുതി ceasefire ൽ എത്തിക്കുക പതിവായിരുന്നു ,
അതു തന്നെ മറ്റുള്ളവരുടെ സമ്മ൪ദ്ദത്തിൽ.......

മധു വിധു കാലമായിരുന്നപ്പോളാകട്ടെ പറയുകയും വേണ്ട, അന്ന് കുടുംബത്തെ കൂടെക്കൂട്ടുന്നത് വീട്ടുകാർക്കനുവാദമില്ലായിരുന്നു......

പഴമക്കാരുടെ ഇടയിൽ അതൊരു
തോന്ന്യായസമായിട്ടാണ് കണ്ടിരുന്നത് ,
കുരുത്തക്കേട് എന്നും ചില൪ പറയുമായിരുന്നു....
ഭതൃവീട്ടിലെ ഭാരവുംപേറി 
കഴിഞ്ഞുകൂടണമെന്ന അലിഖിത നിയമം നടന്നിരുന്ന കാലം !

 രചന : പാറമ്മൽ മൊയ്തു
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗

No comments: