ജീവിതസായാഹ്നത്തിലെ ഏകാന്തത
(കവിത)
രചന : ശ്രീധരൻ കോടിയത്ത്
ജീവിതമാം നാടകത്തിൻ യവനികയുയർന്നു,
ആടിത്തകർത്തേകനായ് കല്ലും മുള്ളും നിറഞ്ഞ
ജീവിതപാതയിൽ കണ്ടതിൽ കൂടുതൽ പൊയ്മുഖങ്ങൾ; നന്മയുള്ളവർ ചിലർമാത്രം!
കഷ്ടപ്പാടിന്റെ തീച്ചൂളയിൽ നട്ടംതിരിയുമ്പോൾ,
ഒരു കൈത്താങ്ങിനായ്
ക്കൊതിച്ചിരുന്നനാളുകളിൽ,
സ്വന്തബന്ധുക്കൾ കണ്ടില്ലെന്ന് നടിച്ചനേരം, അറിയാതെ കൈപിടിച്ചവർ മറ്റു ചിലർ.
എല്ലാമവസാനിച്ചപ്പോൾ കണക്കുപുസ്തകത്താളിൽ,
കുറിക്കാതെപോയ പലതും മനതാരിലൊരു മൗനനൊമ്പരമായ്;
ജീവിത സായാഹ്നവേളയിൽ ഏകാന്തതയുടെ അഗാധഗർത്തത്തിലേക്കു മടങ്ങി സ്വയം!
രചന : ശ്രീധരൻ കോടിയത്ത്
⊶⊷⊶⊷❍❍⊶⊷⊶⊷
𝚌𝚘-𝚘𝚛𝚍𝚒𝚗𝚊𝚝𝚘𝚛 :
𝚃𝙷𝙰𝙽𝙺𝙰𝙼𝙼𝙰 𝙺𝙰𝙿𝙸𝙻𝙽𝙰𝚃𝙷
94962 63144
𝚂𝚄𝚁𝙴𝚂𝙷 𝙴𝚁𝚄𝙼𝙴𝙻𝚈
86065 44750
𝚠𝚠𝚠.𝚟𝚊𝚛𝚊𝚖𝚘𝚣𝚑𝚒.𝚒𝚗
No comments: