ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടവർ
(ചെറുകഥ)
രചന : അനിൽ മണ്ണത്തൂർ
ചെറുപുഴയുടെ തീരത്തുള്ള കുറ്റിക്കാട്ടിൽ അവശനായ് കിടക്കുന്ന ടോമിക്ക് എന്തെന്നില്ലാത്ത നിരാശ തോന്നി.
വിശന്ന് വലഞ്ഞിരിക്കുന്ന ഞാൻ എത്ര സുഖമായാണ് ജീവിച്ചിരുന്നത്.
യജമാനൻ്റെ വീട്ടിൽ എത്ര ചങ്ങാതിമാരായിരുന്നു. എന്നെ പോലെ അഞ്ചാറ് നായകുട്ടികൾ, മുയലുകൾ, പൂച്ചകൾ ആട് ,പശു ,താറാവ്, കോഴി
എന്തിന് കൂട്ടിൽ തത്തമ്മ
എന്നിട്ടും രാജുവിനും വീട്ടുകാർക്കും എന്നോടായിരുന്നു ഏറ്റവും പ്രിയം.
അതെ അവിടെ എല്ലാവർക്കും ഞാനൊരു ഓമനയായിരുന്നു. സ്കൂൾ വിട്ട് വരുന്ന രാജു എന്നെ ഉമ്മവച്ചു മാത്രേ അകത്തേക്ക് കയറുമായിരുന്നുള്ളു.
ഓാ.....
രാജുവിൻ്റെ ഏട്ടൻ കൂട്ടിൽ നിന്ന് പുറത്തിറക്കിയ സമയം
ആര് തോന്നിച്ച കുബുദ്ധിയാണാവോ. അവരുടെ കണ്ണ് വെട്ടിച്ച് റോഡിലേക്ക് ഓടി,
അന്നു തന്നെ തെരുവിലൂടെ ഒരു പേ പിടിച്ച നായയും ഓടി
അവനെന്നെ തൊട്ടിട്ട് പോലുമുണ്ടായിരുന്നില്ല.
ആരോട് പറയാൻ, എന്തിന് പറയണം! രാജുവിൻ്റെ വീട്ടിൽ നിന്ന് ഞാൻ പുറത്തായി.
സ്വർഗ്ഗത്തിൽ നിന്ന് നരകത്തിലേക്ക്.....
ആൾകൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടവൻ്റെ വേദന ആരറിയാൻ?
രചന : അനിൽ മണ്ണത്തൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: