നാട്ടിൻ പുറത്തെ ചായക്കടകൾ
(കവിത)
രചന : ഹർഷ നമ്പ്യാർ
കിഴക്കങ്ങു വെള്ളകീറുമ്പോൾ
പതയുന്ന ചായകൾ...
ചില്ലുകൂട്ടിൽ നിന്നു ചിരിക്കും
ആവിയേറും വിഭവങ്ങൾ...
പണിയായുധങ്ങളുമേന്തി
ഉദയത്തിനിറങ്ങുന്ന മനുഷ്യർ.
ഹാജർ പുസ്തകത്തിനായി തിരയുന്നതോയടുത്തുള്ള ചായക്കടകളും....
വായിക്കുവാനറിയില്ലെന്ന പരിഭവം
ആർക്കുമില്ലത്രേ! കാരണം
ഏവർക്കുമായി വായിക്കുവാൻ ആളുണ്ടെന്നതു തന്നെ...
കൂട്ടായിത്തിരി ചായ നുണയുമ്പോൾ കൂട്ടിനായെത്തുന്ന നാട്ടുവിശേഷങ്ങൾ..
വരവിനേക്കാൾ ഏറിയാ പറ്റു പുസ്തകം നിറയുമ്പോഴും,
കാണാതിരിക്കും നേരം നിറയുന്ന വേവലാതികൾ...
ആത്മബന്ധത്തിന്റെ ചില കാണാക്കാഴ്ച്ചകൾ നിറയുമാ നാട്ടിൻ പുറത്തെ ചായക്കടകൾ...
നാട്ടുവിശേഷത്തിൻ നാല്ക്കവലകൾ മറയുമ്പോൾ,
നാലാളറിയാതെ,
നാലാളെയറിയാതെ 'ഞാൻ'മാത്രമാകുന്നു....
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
ആരും കാണാത്ത കാഴ്ച്ചകൾ കാണുന്ന ആളാണ് കവിത.. വ്യത്യസ്ത പ്രമേയം കവിതയാക്കിയ ഹർഷയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു..
ReplyDeleteആരും കാണാത്ത കാഴ്ച്ചകൾ കാണുന്ന ആളാണ് കവി... വ്യത്യസ്ത പ്രമേയം കവിതയാക്കിയ ഹർഷയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
ReplyDelete