സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ബോൺസായി

ബോൺസായി
(കവിത)
രചന : സിന്ധു പി ആനന്ദ്


കാലം വരം തന്ന
ജീവിത സൗഭാഗ്യം
അദൃശ്യകരങ്ങളാൽ
ആരോ പ്രഹരിച്ചു
തടവറ തീർക്കുന്നു
വളരാതെ വിടരാതെ
മുരടിച്ചു ചീർത്തുമലച്ചു മൃതപ്രായമായപ്പോൾ
പ്രതിലോമ ചിന്തകൾ
അഭംഗികൾ ഭംഗിയായി
വിധിയെഴുതി
മാലോകർ വാഴ്ത്തിപ്പാടുന്നു

കാറ്റുകൾ തഴുകാതെ
ഹിമമഴനനയാതെ
വസന്തം ചൂടാതെ
പ്രണയശലഭം
നുകരാതെ
പൂക്കാത്ത ചില്ലകൾ
ചേതനയറ്റു
ദീർഘനിശ്വാസം
പൊഴിച്ചുവോ.

സഹ്യസാനുവിൻ
കുന്നിൻചെരുവിലെ
കൃത്രിമമായ
നിരയൊത്ത
തേയിലച്ചെടിയുടെ
സ്വാദൊരു ലഹരിയായ്
ചായകോപ്പകളിൽ
വ്യവസായ വിപ്ലവം
മുഖരിതമാകുന്നു

ആരോ വിതച്ചിട്ട
വിയർപ്പിൻ്റെ
അപ്പങ്ങൾ തിന്നു
കൊഴുത്തവർ
പുതുയുഗം തീർത്തു
ബുദ്ധിപക്ഷത്തെ
വാഴ്ത്തിപ്പാടീടുന്നു
ചൂഷകനൊക്കെയും
ധാനാഢ്യനാകുമ്പോൾ
ചൂഷിതവർഗ്ഗത്തെ
ബോൺസായിയാക്കിയോ
ഹൃദയപക്ഷത്തിൽ
വക്രത തിരയുന്ന
അമൂർത്തഭാവങ്ങൾ
നിഗൂഢതയിലൊളിച്ചവോ

സായാഹ്ന വിരുന്നുകളിൽ
പാർശ്വവത്ക്കരിക്കപ്പെട്ട
ഒരു കൂട്ടംജനതയുടെ
അവകാശംനിഷേധിച്ച
ബൗദ്ധികചിന്തകൾ
കൂലിയും വേലയും
നിശ്ചയിച്ചിങ്ങനെ
ബലഹീനരാക്കിയോ.

മണ്ണിൻ്റെ ഹൃദയാഴ -
മറിയാതെ
സ്നേഹതെളിനീരീ-
ലലിയാതെ
ശാസ്ത്ര വിസ്ഫോടനം
അറിയുന്ന മക്കൾക്കു സാക്ഷിയായ്
അരയാലിൻ വേരുകൾ
അലങ്കാരച്ചട്ടിയിൽ
വിഭ്രാന്തി തിരയുന്നു

അമ്മയും നന്മയും
വളർച്ച നിയന്ത്രി -
ക്കപ്പെട്ട വീടിൻ്റെ ചുവരുകൾക്കുള്ളിലായ്
ധന,രുചി ,ഗന്ധമായ്
പ്രകൃതിതൻ വേറിട്ട
ഭംഗിയായ്
തേയിലച്ചെടിപോലെ
മൂടുപടം വീഴ്ത്തിയോ !

രചന : സിന്ധു പി ആനന്ദ്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: