അച്ഛനില്ലാത്ത വീട്ടിൽ
(കവിത)
രചന : രാജു വിജയൻ
അച്ഛനില്ലാത്ത വീട്ടിലിരിക്കുമ്പോൾ...
അന്ധകാരം നിറയുന്നു ചുറ്റിനും..
അമ്പലപ്രാക്കൾ കുറുകുന്ന മാതിരി
എന്നന്തരംഗം ഇടറുന്നിതിപ്പോഴും...
ആത്മ ചേതന പെയ്തൊഴിഞ്ഞിന്നലെ എൻ
ജീവനിൽ കനൽ കണ്ണീര് പാർന്നുപോയ്...
ഇത്രനാളെന്റെ സർവ്വമായിരുന്നൊരാൾ
ഇന്നുതൊട്ടന്തി തിരിയായി മാറിയോ...?
ദൂരെ ചെങ്കതീർ മാനത്തുദിക്കുമ്പോൾ
ദുഃഖ മാനസം അച്ഛനെ തേടിടും..
അച്ഛനെന്നൊരാൾ കൂടെയുണ്ടാകുമ്പോൾ
തെല്ലുമേയില്ല ഉള്ളിൽ അനാഥത്വം...
സ്നേഹ സൂര്യനാം അച്ഛൻ മറയുമ്പോൾ
ശിഷ്ട ജന്മം ഇരുളിൽ പുതഞ്ഞിടും
പരുക്കനാം സ്നേഹ ന്യർമ്മല്യ മാർന്നൊരാൾ
പൊടുന്നനെ... എങ്ങോ പറന്നകന്നെങ്ങോ... പോയ്...
ശേഷ കാലമീ മണ്ണിലലയുവാൻ.. എൻ
തപ്ത മാനസം അച്ഛനെ തേടുന്നതിപ്പോഴും...
അച്ഛനെന്നോരെൻ വിശ്വയ്ക മണ്ഡലം എൻ
അന്തരംഗത്തിൽ പുകഞ്ഞിടും നിത്യവും...
ഇനി ഇല്ലൊരിക്കലും ആ പുലർ പുഞ്ചിരി
ഇനി എനിക്കന്യമാണെന്നറിവൂ ഞാൻ...
വിങ്ങുമെൻ കരൾ കൂട്ടിലായ് എന്നും ജ്വലിക്കുകെൻ
ജീവനിൽ ശ്രുതി ചേർത്തോരൻ ജീവനെ......
രചന : രാജു വിജയൻ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: