സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പച്ച മനുഷ്യൻ അത്രമാത്രം

പച്ച മനുഷ്യൻ
അത്രമാത്രം
(കവിത)
രചന : ആസിം പാരിപ്പള്ളി


മനുഷ്യരേ നിങ്ങൾ
കേൾക്കുന്നില്ലേ!

മണ്ണിനടിയിലെവിടെയോ
കനിവിനായുള്ള
തേങ്ങൽ//

നിങ്ങളുടെ കൈയ്യിലും
ചോര പുരണ്ടിരിക്കുന്നു.
കണ്ണുകളിൽ ഇരുട്ട്
പാകിയിരിക്കുന്നു.
കാതുകളിൽ മറ്റെന്തോ
തേടിക്കൊണ്ടിരിക്കുന്നു.

"മണ്ണിനടിയിൽ ജീവനാണ്"

"ഞാനെന്ത് പിഴച്ചു
എന്റെ സഹോദരനാണോ?
വാപ്പയാണോ ?
മകനാണോ?
നിങ്ങളുടെ ആരെങ്കിലുമാണോ?"

അല്ലല്ലോ!"

"ശരിയാണ് എന്റെ
വാപ്പയല്ല
മകനല്ല
കൂടപ്പിറപ്പല്ല.

പക്ഷെ

എന്നെയും നിന്നെയും
പോലെ വികാരമൂറുന്ന
പച്ചയായ മനുഷ്യൻ
അത്ര മാത്രം "

രചന : ആസിം പാരിപ്പള്ളി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: