ദൈവം അനുഗ്രഹിച്ച വീട്ടിലേക്ക്
(ഭാഗം രണ്ട്)(കവിത)
രചന : കുഞ്ഞച്ചൻ മത്തായി
മാളിക കൊട്ടാരത്തിൽ
പിറന്ന മാലാഖയെ
മഴപെയ്താൽ ചോരുന്ന ഓലപ്പുരയിലേക്ക് വാഴുവാനാശിക്കുന്ന രാഗസൂനമേ, നിനക്കു സ്വാഗതം.
പാപക്കറകൾ പുരണ്ട ഗാന്ധി തലകളും കാഞ്ചനാഭരണങ്ങളുംനിലവിലെയുടു വസ്ത്രങ്ങളും ഉപേക്ഷിച്ചിടണം
വരും ദിനമൊതിയാൽ നിനക്കൊരു പുതുവസ്ത്രം ഞാൻ സമ്മാനിച്ചിടാം.
മഴപെയ്താൽ ചോരുന്ന വീടാണ്
ദാരിദ്ര്യം നിറഞ്ഞ വീടാണ്
പാടത്തു പണിയെടുക്കുന്ന കർഷകരുടെ വീടാണ്
വിശപ്പിന്റെരോഗംമുളച്ചവീടാണ്
ശാന്തിയും ,സമാധാനവുമുള്ള വീട് ദൈവം അനുഗ്രഹിച്ച വീട്
ഒന്നല്ല ഒരായിരം വെട്ടം
ആലോചിച്ചിട്ടാവണം പെണ്ണെ
പുതു ജീവിതത്തിൻ വാതിൽ തുറന്നെത്തീടുവാൻ..........!
രചന : കുഞ്ഞച്ചൻ മത്തായി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: