സൗഹൃദത്തിന്റെ കൊഴിയാദളത്തിന്
(കവിത)
രചന : ദൃശ്യ നമ്പ്യാർ
വേണമിനിയുമാസൗഹൃദത്തിൻ കാണാപ്പുറമെന്നിലിനിയുമൊരേകാന്ത- നിമിഷങ്ങളകലുവാൻ..
കാലവീഥികളിൽ നഷ്ട്ട മാകാത്തൊരു-
ശിഥിലമാം ബന്ധമതുമതിശയം തന്നെ!
നനയുന്നമിഴിയോളമറിയാതെ അറിയുവാൻ..
ഒരുസ്വപ്ന നിദ്രയിലൊരോർമ്മയാൽ തഴുകുവാൻ,
വീണ്ടുമീകാലചക്രത്തിനൊപ്പമായ് -
നിന്നോളമത്രമേൽ ഇനിയാരുചേരുവാൻ!
ഏകമാംസാന്ദ്രമീയാത്രയ്ക്കു
കൂട്ടായി,
പ്രിയമുള്ള കരുതലിൻ താളമായും,
പൊഴിയുന്നഇന്നലകളെ മണമുള്ളദളമാക്കി നാളെയുടെ പ്രാണനിൽ ചേർക്കുവാനും..
ദുഃഖമാം ദിനരാത്രവേളയിലൊരെ രിയുന്ന നെയ്ത്തിരി നാളമായും,
പിരിയാതെ നീളുന്നലോകമാം കണികയിലെ നാളുകളിൽ നിൻനാമമെഴുതുവാനും...
പ്രിയമുള്ള കരുതലിൻസൗഹൃദതാളിലെകണികകൾ പൊട്ടാതെ കാക്കുവാനും,നിന്നോളമാരാണ് നാളേക്ക്കൂട്ടായി,രാപ്പകൽ കൂടാതെ കൂട്ടിരിക്കാൻ!
അരികിലില്ലെങ്കിലെന്ത്?
നീയീവേളയിലിവിടവുമന്ത്യമാം -
ജീവിതയാത്രയിലോരഥിതിയായ് തന്നെ!
കാലചക്രങ്ങളിൽവന്നുചേരുന്ന മുഖങ്ങളെത്ര...?
കൊഴിഞ്ഞുപോകുന്ന പൂക്കളെത്രയെത്ര...!
അനശ്വരവീഥികളെപൂർണമാക്കുവാൻ ....
അഗ്നിയായ്തീരുന്ന-
തൊന്നുമതിയെന്നും..
അനന്തമാംനോവുകളിൽ പുഞ്ചിരിയേകുവാൻ...,
ഏകാന്തതയിലും നിന്നെയറിവുവാനെന്നോണം....!
രചന : ദൃശ്യ നമ്പ്യാർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: