സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

തനിയെ

തനിയെ
(കവിത)
രചന : ഡോ. രമാദേവി


എപ്പോഴാണ് ഒരാൾ
തനിച്ചായി പോവുന്നത്

ജീവിതത്തിൽ താങ്ങാവുന്നതിൽ
കൂടുതൽ സങ്കടങ്ങൾ
മനസ്സിനെ കീഴടക്കുമ്പോഴോ


അത്രമേൽ
പ്രിയപ്പെട്ടവർക്കിടയിൽ നമ്മൾ ആരുമല്ലാതാകുമ്പോഴോ
ഒരുമിച്ചു നടന്ന വഴികളിൽ
പെട്ടെന്ന് തനിച്ചായിഇരുൾ വ്യാപിക്കുമ്പോഴോ

ജീവിതത്തിൽ സംഭവിച്ചതിനെല്ലാം
കാരണങ്ങളില്ലാതെ
പഴി കേൾക്കുമ്പോഴോ

അതോ സാരോല്ലാന്ന
ആശ്വാസവാക്കുകൾക്ക് പകരം
ഓരോ നോട്ടങ്ങളും
തനിക്കു നേരെ
ഒളിയമ്പായ് തീരുമ്പോഴോ

എന്തു കേട്ടാലും
പുഞ്ചിരിയോടെ
നേരിടണമെന്ന
നിശ്ചയദാർഢ്യം
ചോർന്നുപോയതിനാലോ

ഒന്നും ശാശ്വതമല്ലാത്ത
ലോകത്ത്
പിന്നെയും
സ്നേഹത്തെ
ചേർത്തുപിടിച്ചതിനാലോ

സ്നേഹിച്ചതല്ലയെൻ
തെറ്റ്
സ്നേഹത്തെ സ്നേഹിച്ചവരെ മറക്കാൻ
കഴിയാത്തതാണെന്ന് സ്വയം മനസ്സിലേറ്റുപറയാൻ
കൊതിക്കുന്നതോ......
മനസ്സും ആത്മാവുമില്ലാത്തൊരു
മരപ്പാവയായ്
മാറാൻ കഴിയാത്തതോ

അതൊന്നുമല്ലെങ്കിൽ
ഉള്ളം നിറയും സ്നേഹത്തെ കേവലം
വാക്കിലൂടെ പ്രകടമാക്കി നിന്നെ സ്നേഹിക്കുന്നുവെന്ന
തോന്നലുണ്ടാക്കാൻ
കഴിയാതെ പോയതോ..!
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

രചന : ഡോ. രമാദേവി

No comments: