സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

താരാട്ടുമറന്ന അമ്മത്തൊട്ടിലുകൾ

താരാട്ടുമറന്ന അമ്മത്തൊട്ടിലുകൾ
(കവിത)
രചന : സന്ധ്യ പലേരി


തീഷ്ണമായ് കാമം കത്തിപ്പടരുമ്പോൾ
അവിഹിതം പേറുന്നു ഗർഭപാത്രം.
പാപത്തിൻ വിത്തുകൾ മുളയ്ക്കുന്ന നേരം
മാതൃത്വം വെന്തു വെണ്ണീറായി മാറുന്നു.

മാതൃഗർഭത്തിന്റെ തണലിന്റെ നഷ്ടം
തുടരുന്നു പിന്നെയും പിഞ്ചോമനയെ.
കാലം തെറ്റിയ താരാട്ടു പാട്ടമ്മതൻ നെഞ്ചിലെ തേങ്ങലായി.

രാവിന്റെ തിരശീല മെല്ലെ മാറ്റി
ഒരു തൊട്ടിൽ തേടിയലയുന്ന മാതൃചിത്തം
അലയൊടുങ്ങാത്ത കടലു പോലുള്ളൊരു അമ്മതൻ മാനസമാരു കാണും.

അമ്മതൻ മുലപ്പാലിൻ ഗന്ധമില്ലാ ചുണ്ടിൽ
അമ്മതൻ താരാട്ടിനീണമില്ല കാതിൽ
അമ്മതൻ മാറിലെ ചൂടു തേടുന്നൊരു-
കുഞ്ഞിന്റെ രോദനം ആരു കേൾക്കും.

പിഞ്ചോമനയുടെ ആത്മ വിലാപങ്ങൾ
അമ്മതൻ നെഞ്ചിലെ കനൽപ്പൂക്കളായി മാറി
താരാട്ടു മറന്നൊരീ മാതൃഹൃദയം
പിടയുന്ന മനമോടെ ഒരു നിഴലായി മറഞ്ഞു.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: