ചിലർ
(കവിത)
രചന : സീന ഷറഫു നരണിപ്പുഴ
സ്നേഹ തണലേകുവാൻ മരമായി മാറീടുന്നു ചിലർ
അടിവേരുകൾ ഒക്കെയും മണ്ണായി മാറീടും വരെ
പ്രിയമുള്ളവർക്ക് പ്രകാശമേകുവാൻ നില വിളക്കായ് മാറീടുന്നു ചിലർ...
സ്വയം എരിഞ്ഞു കരിന്തിരി ആയീടും വരെ..
കണ്ണുനീർ തുള്ളിയെ തടയാനായി സ്നേഹ മതിലായി മാറീടുന്നു ചിലർ....
ബലക്ഷയം വന്നു നിലം പൊത്തും വരെ
സന്തോഷ നിമിഷങ്ങൾ സമ്മാനിക്കാനായി സ്നേഹ പൂന്തോപ്പായി മാറീടുന്നു ചിലർ
ഇതളുകൾ പൊഴിഞ്ഞു മണ്ണിൽ അമരുന്നത് വരെ..
തന്നെ മറന്നു തന്നിലേക്ക് ചേർത്തു പിടിക്കുന്നു ചിലർ..
കരങ്ങൾ തളർന്നു പോകും നിമിഷം വരെ
ഞാനെന്ന ഓർമ്മയെ മാറ്റി നമ്മൾ എന്ന വാക്യം മനസ്സിൽ ഉറപ്പിക്കുന്നു ചിലർ.
എനിക്ക് ഞാനെയുള്ളു എന്നു തിരിച്ചറിയും വരെ...
രചന : സീന ഷറഫു നരണിപ്പുഴ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: