സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ഒരു രോദന ഗീതം

ഒരു രോദന ഗീതം
(കവിത)
രചന : സമീറ സിദ്ധീഖ്
കാടപ്പടി


അവിടെയെത്തുവാൻ ഞാനൊരു പക്ഷിയല്ലാ...
ദുരന്ത ഭൂമിയിലെത്തുവാൻ... പറന്നങ്ങടുക്കുവാൻ..
ഒരു ചിറകടി കൊണ്ടെങ്കിലുമൊരു സഹായഹസ്തം നീട്ടുവാൻ...

ഒരു തൂവാലയെങ്കിലും കൊത്തിയെറിയുവാൻ .....
ഹൃദയത്തിൻ വിങ്ങലക്ഷരക്കടലായ് .. വാക്കുകൾ തിരയായ് .......
പിന്നെ കവിതയായ്... നീറും കഥകളായ് ....

ദുരിതക്കയത്തിലേറീ വയനാടിൻ മക്കളും...

അവിടെയെത്തുവാൻ ഞാനൊരു പക്ഷിയല്ലാ....
ദുരന്ത ഭൂമിയെക്കാണാൻ ......
പറന്നങ്ങടുക്കുവാൻ....

കുഞ്ഞോമനെയൊന്ന് മാറോടണക്കുവാൻ - പിഞ്ചു .....
പൈതങ്ങളെയൊന്ന് താരാട്ടുവാൻ......
മക്കൾ വേർപ്പെട്ടൊരാ അമ്മതൻ കണ്ണുനീരൊപ്പുവാൻ.....

ഉറ്റവരെയോർത്ത് വിലപിക്കും മനസ്സിനൊരു -
വാക്ക് കൊണ്ടെങ്കിലും സാന്ത്വനമേകുവാൻ....

അവിടെയെത്തുവാൻഞാനൊരു പക്ഷിയല്ലാ..
ദുരന്ത ഭൂമിയെ കാണാൻ പറന്നങ്ങടുക്കുവാൻ.....
രചന : സമീറ സിദ്ധീഖ്
കാടപ്പടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: