കണക്ക്
(കവിത)
രചന : സൈഫുദ്ദിൻ റോക്കി
കണക്കാണ്....
എല്ലാം കണക്കാണ്....
ഈ ഞാനും നീയും
എല്ലാവരും
കണക്കാണ്...!
ഈ നാട് കണക്കാണ്
വീടും ഭരണവും
ഈ സിസ്റ്റവും
കണക്കാണ്...!!
ലോകവും
കാലവും
സർവ ചരാചരങ്ങളും
കണക്കായിപ്പോയി...!!!
സ്കൂളിൽ
പോയാൽ
അവിടെയും
കണക്ക്
പരീക്ഷയ്ക്കും
കണക്ക്
വിജയ-
പരാജയങ്ങൾക്കും ഓരോ കണക്ക്...!!!
കണക്കില്ലാത്ത
വല്ലതുമുണ്ടോന്ന്
ചികഞ്ഞു നോക്കി-
യെന്റെ ചിന്തയും
ഒരു കണക്കായി...!!
ഒന്നിനും
കുന്തിച്ചു നിൽക്കാതെ-
യിപ്പോ ഞാൻ
ജീവിതം
തള്ളി നിക്കേണ്ട
കണക്കുകൂട്ടലിലാണ്...!
രചന : സൈഫുദ്ദിൻ റോക്കി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: