പൊന്നോണപൂവിളി
(കവിത)
രചന : ദീപ്ന പ്രമോദ്
ഓണ തത്തേ... പൊന്നോണ തത്തേ...
ഓണം കൂടാൻ പോരുന്നോ...
പൊന്നോണം കൂടാൻ പോരുന്നോ...
ഓണ പൂവിളി ഓടിയെത്തും മുന്നേ...
ഉത്രാടപ്പൂക്കളൊരുക്കീടാൻ.....
കൂടെ പോരുന്നോ...
ഓണതത്തേ.. പൊന്നൊണതത്തേ...
ഓണം കൂടാൻ പോരുന്നോ.... പൊന്നോണം കൂടാൻ പോരുന്നോ..
കുഞ്ഞോമൽ കൈയിൽ...
പൂക്കുട്ടയെടുത്തു...
മഞ്ഞണിഞ്ഞ മലർ നുള്ളി...
ഓടിതളരാതെ...
ഓണപൂക്കൾ പറിക്കേണ്ടേ...
വമ്പൻ പൂക്കളം ഒരുക്കീടാൻ...
ഓണതത്തേ... പൊന്നോണ തത്തേ...
ഓണം കൂടാൻ പോരുന്നോ... പൊന്നോണം കൂടാൻ പോരുന്നോ..
പൂപാവാടയണിഞ്ഞു..
പൂ തുമ്പി പാറി വന്നല്ലോ..
പൂവേ പൊലി പാടി..
പൂത്താലമേന്തി പൊന്നോണം...
ആലവട്ടം വീശിഎത്തിയല്ലോ..
ഓണതത്തേ.. പൊന്നോണതത്തേ...
ഓണം കൂടാൻ പോരുന്നോ.. പൊന്നോണം കൂടാൻ പോരുന്നോ...
ഓണപുടവയുടുത്തു..
ഓണപ്പാട്ടീണത്തിൽ പാടി..
ആവണി ഊഞ്ഞാലാടിവന്നേ..
ഓണസദ്യ വിളമ്പീടുമ്പോൾ...
ഓണമുണ്ണൻ ഓണത്തപ്പനുമെത്തിടുന്നേ..
ഓണതത്തേ.. പൊന്നോണതത്തേ..
ഓണംകൂടാൻ പോരുന്നോ..
പൊന്നോണം കൂടാൻ പോരുന്നോ...
രചന : ദീപ്ന പ്രമോദ്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: