സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

സൗഹൃദം

സൗഹൃദം
(കവിത)
രചന : ഹർഷ നമ്പ്യാർ


കളിമണ്ണ് ചേർത്ത് കുഴച്ചു
പണിതൊരാ വീടിന്റെ
മേൽക്കൂരയിൽ കാലപ്പഴക്കം ചോർച്ച തീർക്കാൻ മടിച്ചപ്പോൾ....
കാലമേ നീയെന്റെ സൗഹൃദക്കോട്ടയെ ഇരുമ്പു താഴിനാൽ ബന്ധിച്ചിരുന്നു.....

തഴമ്പു പായയുടെയറ്റങ്ങളെ സ്വന്തമാക്കിയുറങ്ങിയൊരാ ഗർഭപാത്രത്തിന്റെ പങ്കിട്ടെടുപ്പുകാർ നോട്ടുകെട്ടിന്റെ
ഖനനത്തിൽ കയ്യാങ്കളികൾ തീർത്ത് മടങ്ങും നേരം

ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളിയെ ഉച്ചനീചത്വങ്ങളേതുമില്ലാതെ നിന്റെ ഉടുമുണ്ടിന്റെയറ്റം ഒപ്പിയെടുത്തപ്പോൾ

കാലമെന്നിൽ അഹന്തയുടെ കൂടെടുപ്പിച്ച രക്തമെന്ന തിരിച്ചറിവിന് പിന്നെ സൗഹൃദത്തിന്റെ നിറമായിരുന്നു...
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: