സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

വീടിപ്പോൾ ഒറ്റക്കിരുന്ന് കരയുമ്പോൾ

വീടിപ്പോൾ ഒറ്റക്കിരുന്ന് കരയുമ്പോൾ
(കവിത)
രചന: സന്തോഷ് വേങ്ങോളി



ഒരു സന്ധ്യയിൽ
അച്ഛൻ ഇറങ്ങിപ്പോയി '
പോകുമ്പോൾ അച്ഛൻ പറഞ്ഞു
അവളെ സൂക്ഷിക്കണം'


മറ്റൊരു ദിവസം
അമ്മയും പെങ്ങളും ഒരുമിച്ച് ഇറങ്ങി.
അമ്മ മരം ശകാരം പെയ്തു
പെങ്ങൾച്ചില്ല കാറ്റിൽ ആടിയുലഞ്ഞു
നിനക്ക് അവൾ മാത്രം മതിയല്ലോ

പിന്നെ ഒരു ദിവസം
ഏട്ടനും ഭാര്യയും കുഞ്ഞുങ്ങളും
ഓർക്കാപ്പുറത്തിറങ്ങി
ഇടിമിന്നലുകളോടെ ഏട്ടൻ ശപിച്ചു
നീ ഗുണം പിടിക്കില്ല

ഒറ്റത്തണ്ടായ അനിയനും ഇറങ്ങി
അവൻ സങ്കടം പറഞ്ഞു
ഒരു ഷർട്ട് പോലും അലക്കി തരാതെ

വീടിപ്പോൾ
ഒറ്റക്കിരുന്നു കരയുമ്പോൾ
അവളും ഇറങ്ങിപ്പോയി.
ആരുടെയോ കൂടെ !

രചന: സന്തോഷ് വേങ്ങോളി.
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത് 
7356176550
║▌║█║▌│║▌║▌██║▌

No comments: