സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

സുമംഗലി

കവിത : സുമംഗലി
രചന: ബീനമുള്ളത്ത്



പെയ്തു തീരാത്തൊരാകാശം പോലെ വിങ്ങുമവളുടെ
മുഖം നേരിടാനാവാതെ
പുറത്തേയ്ക്ക്
നോക്കിയിരിക്കുമ്പോൾ

എൻ്റെയുള്ളിലും
ഒരാർത്തു പെയ്ത്തായിരുന്നു
അണപൊട്ടിയൊഴുകിയ
കണ്ണുനീർ ഉടുവസ്ത്രത്താൽ തുടച്ചവൾ

വീണ്ടും വിതുമ്പുമ്പോഴും
എൻ്റെയുള്ളിൽ മഴ തോർന്നില്ല

ആശ്വാസവാക്കിനായി
എൻ്റെ പദാവലികൾ മുഴുക്കെ പരതീട്ടും

ഒരു വാക്കുപോലും പുറത്തുവന്നില്ല
കരഞ്ഞു വീർത്ത
കൺപോളകളുയർത്തി
അവളെന്നെ നോക്കിയപ്പോൾ

എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന

ധർമ്മസങ്കടത്തിൽ ഞാനുരുകി
ജീവനിൽ പാതിയടർന്നുപോയ
ദുഃഖഭാരത്തിൽ

പതം പറയുന്നവളെ
സാന്ത്വനിപ്പിക്കാനാവാതെ
വെറുങ്ങലിച്ചിരുന്നു

ഒന്നായ കാലത്തെ
സ്നേഹപ്പെരുമഴ അവളുടെ വാക്കുകളായ്
ചിതറി

പുറത്തേയ്ക്കൊഴുകി
പ്രണയാർദ്രമായ
ഇന്നലെകളിലേക്കവൾ
വീണ്ടും ഓർമ്മകളാൻ
ഊളിയിട്ടു

സ്നേഹസാമ്രാജ്യത്തിൽ
രാജാവും റാണിയുമായിരുന്നവർ

ഒരു മാത്ര കൊണ്ട്
ശൂന്യതയിലേയ്ക്കെറിയപ്പെടുമ്പോൾ

അകപ്പെടുന്ന കദനസാഗരത്തിന്നാഴം
എന്നെ അസ്വസ്ഥയാക്കി.

തീവ്രമാം അനുരാഗനൂലാൽ
പരസ്പരമൊന്നായവരിലൊരാൾ

ഒരു നാൾ ഊർന്നു പോയാലുള്ള ആത്മരോദനം

താങ്ങാനാവാതെ ഞാൻ പിടഞ്ഞു.
ഒടുവിലൊരു വിധം പറഞ്ഞ്
അവളുടെ കണ്ണുകൾ തുടച്ച്

കൈകളിൽ തലോടി
നെറുകയിൽ ചുംബിച്ച്
പുറത്തേക്കിറങ്ങി
പുറത്ത്

എവിടേക്കെന്നറിയാതെ
കണ്ണെത്താ ദൂരത്തോളം
നീണ്ടുകിടക്കുന്ന ചുട്ടുപഴുത്ത
പാതയിലൂടെ

കാലുകൾ വെന്ത്
ഞാൻ നടന്നു.

നെറ്റിയിൽ നിന്നും
ഒലിച്ചിറക്കിയ സിന്ദൂരം
മുഖമാകെ പടർന്ന്
സുമംഗലിയായി
രചന: ബീനമുള്ളത്ത്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: