ഓർമ്മതുരുത്തിലായ്
ഓർമ്മതുരുത്തിലായ്
(കവിത)
രചന : രാജു വിജയൻ
നെഞ്ച് പൊടിയുമ്പോൾ എന്തിനെന്നോമലെ
എൻ ജീവനിൽ കനൽ കോരിയിടുന്നുനീ...
അർദ്ധ പ്രാണന്റെ ശ്വാസം നിലക്കുവാൻ
ഇല്ലിനിയേറെ നേരമില്ലറിക നീ....!
അന്ന് നീ കണ്ട സ്വപ്നമല്ലിന്നു ഞാൻ
അര വയറിനായ് അക്ഷരം വിൽപ്പവൻ...
അന്ന് നീ കണ്ട കവിതയല്ലിന്നു ഞാൻ
അന്തരാത്മാവിൽ നീറി പുകയുവോൻ...
നാം ചേർന്നിരുന്നതാം സന്ധ്യകളിന്നെന്റെ
നീർ മിഴിക്കോണിൽ നൊമ്പരം പെയ്യുന്നു...
നീർ മിഴിപ്പീലി നിന്നെ ഞാൻ കാണുവാൻ
നീണ്ടൊരോർമ്മ തൻ നര മോഹമാകുന്നു...
ഇന്ന് കണ്ടാലും അറിയുകില്ലോമലെ..
. നീ
ഇന്നലെ കണ്ട ഞാനുള്ളിലില്ലല്ലോ.....!
മണ്ണിതിലെന്നും നമ്മെ നടത്തിടും
ഈശ്വരൻ പോലും ബന്ധിതനാണല്ലോ....!!
ഇല്ല മത്സഖീ, എന്നെ നീ തിരയുവാൻ
തുനിഞ്ഞിറങ്ങേണ്ട... ഞാൻ നിറങ്ങൾ മങ്ങിയോൻ....
നീ മറന്നാലും ഞാനെന്നോരുഷ്ണത്തീ-
കാറ്റടിച്ചിടും, നിൻ ഓർമ്മതുരുത്തിലായ്....
രചന : രാജു വിജയൻ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: