അറിയുക മഹാത്മാവേ!
(കവിത)
രചന : സമീറ സിദ്ധീഖ്
കാടപ്പടി
ഭാരതത്തിൽ ജനിക്കുമോരോ ജന്മവും മഹാത്മാവിനെയറിയാത്ത ജീവൻ്റെ തുടിപ്പില്ലെന്ന്!
അർപ്പണ ബോധത്തിൽ സമർപ്പിച്ചൊരാ പാതകളിലുടനീളം നേർവഴികളല്ലെയോ?
രാവിനെ പകലാക്കി
മൗനത്തെ വാക്കുകളാക്കി
ഹിംസയെ അഹിംസയാക്കി
സമരത്തെരുവുകളെ സമാധാന പൂരിതമാക്കി !
പാവമാം ജനതയെയോർത്തെന്നോണമിരു -
മുണ്ടിൽ ജീവിച്ചൊരാ സമര നായകൻ!
ഭാരതമാം ദേശത്തിൽ പിറവി കൊള്ളുന്നോരോജനവും
കാലത്തിൽ കയ്യൊപ്പിനാലോർത്തെടുക്കുന്നൊരാത്മാവ്!
സമരമുറകളോരോന്നിലും നേർവഴി കാട്ടീ ....
ഹിംസ വെടിഞ്ഞഹിംസയിൽ മുഴുകി സ്വജീവിതം സ്വദേശത്തിനർപ്പിച്ചൊരാത്മാവ്!
സർവ്വമതങ്ങളെയൊക്കെയും - മാറോടണച്ചൊരാ -
ത്മാഭിമാന ഭോഷിണി യായെന്നുമകതാരിൽ വിരിയും മഹാത്മാവ്!
ആ മഹാത്മാവിൻ പാദയെന്നും -
പിൻ തുടരവേ നന്മയാം ഭാരതം നമുക്കും വരിച്ചിടാം
രചന : സമീറ സിദ്ധീഖ്
കാടപ്പടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌
No comments: