സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

ലഹരിക്ക് അടിമയായിക്കൊണ്ടിരിക്കുന്ന കൗമാരം

ലഹരിക്ക് അടിമയായിക്കൊണ്ടിരിക്കുന്ന കൗമാരം
(ലേഖനം)
രചന : ഫാത്തിമ സനിയ കെ കൊമ്പംകല്ല്



ഇന്ന് കൗമാരക്കാരിൽ അപകടകരമായി വളർന്നു നിൽക്കുകയാണ് ലഹരി ഉപയോഗം .
17 വയസ്സിന് താഴെയായി ഏകദേശം 70 % മുകളിലാണ് കുട്ടികൾ ഇന്ന് ലഹരിയെ അടിമപ്പെട്ടിരിക്കുന്നത് .

പത്രങ്ങളിലും മറ്റു മാധ്യമ പ്രവർത്തനങ്ങളിലും ലഹരിക്ക് അടിമപ്പെട്ടവരെ പിടികൂടുന്നതായ കേസുകൾ നാം ദിവസവും കാണപ്പെടുന്നു.

തുടക്കം പുകയില രുചിച്ചും ഒടുക്കം കഞ്ചാവിലും മദ്യത്തിലും മാരകമായ മയക്കുമരുന്നിലും ഇവർ അടിമപ്പെട്ടു പോയിരിക്കുന്നു
അവരുടെ ക്രൂരമായ കണ്ണുകളിൽ സ്വന്തത്തെ പോലും ശത്രുക്കളായി കാണപ്പെടുന്നു



ലഹരി തല്ലി തകർക്കുന്ന സ്നേഹ ബന്ധങ്ങൾ


സ്ഥിരമായി സോഷ്യൽ മീഡിയകളിൽ കാണപ്പെടുന്നതാണ് ലഹരിക്ക് അടിമപ്പെട്ട് ഉറ്റവരെ പോലും കൊന്നൊടുക്കുന്നത്..
ഇത് തൻ്റെ സ്വന്തം സഹോദരി ആണെന്നോ, സുഹൃത്താണെന്നോ, അമ്മയാണെന്നോ, അച്ഛനാണെന്നോ ഒന്നും തന്നെ നോക്കാതെയാണ് ഇവർ പല ദ്രോഹങ്ങളും ചെയ്തുകൂട്ടുന്നത്..

ചിരിച്ചും കളിച്ചും വളരേണ്ട പിഞ്ചുമക്കൾ പോലും ഇന്ന് ഇവരുടെ ക്രൂരമായ പ്രവർത്തനങ്ങളിൽ പെട്ട് മരണത്തിന് കീഴടങ്ങുകയാണ്..

സ്നേഹത്തിലും സന്തോഷത്തിലും തൻ്റെ വീട്ടുകാരോടൊപ്പം ജീവിച്ചുകൊണ്ടിരുന്ന മക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ അവരുടെ സ്വഭാവം പോലും മാറിമറിയുകയാണ്.
പെട്ടെന്നുള്ള ദേഷ്യവും പൊട്ടിത്തെറിക്കുന്ന പോലെയുള്ള സംസാരവും ഏതൊരു സൗഹൃദ ബന്ധത്തെയും മാതാപിതാക്കളോടുള്ള സ്നേഹവും ഭാര്യാഭർത്ത ബന്ധത്തെയും തന്റെ മക്കളോടുള്ള വാത്സല്യവും സ്നേഹവും പോലും അവിടെ തകർന്നടിയുകയാണ്..

ലഹരിക്ക് അടിമപ്പെട്ട് ബോധമില്ലാതെ അവർ ചെയ്തു കൂട്ടുന്ന ഓരോ കോപ്രായങ്ങളും ഒരു സമൂഹത്തിന് തന്നെ വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് പിഞ്ചുമക്കളെ അമ്മയെ പെങ്ങളെ അച്ഛനെ മരണത്തിന് ഇരയാകുമ്പോൾ ഞാൻ ആണല്ലോ അവരുടെ ജീവിതം ഇല്ലാതാക്കുന്നത് എന്നതുപോലും ചിന്തിക്കാനുള്ള ബുദ്ധി അവർക്ക് വരുന്നില്ല..

അവസാനം ലഹരിയുടെ അഡിക്ഷൻ കുറഞ്ഞുവരുന്ന സമയത്ത് അതിനെപ്പറ്റി ചിന്തിച്ച് കുറ്റബോധം കൊണ്ട് കരഞ്ഞിരിക്കുന്ന വരും ഇല്ലാത്തവരും ഉണ്ട്..

ചെയ്യേണ്ടതെല്ലാം ചെയ്തു അവസാനം ദുഃഖിച്ചിരുന്നിട്ട് എന്ത് കാര്യം



പഠന കേന്ദ്രങ്ങളെ പോലും ഇന്ന് ലഹരി ഉപയോഗത്തിനായി അവർ കണ്ടെത്തുന്നു


ഇന്ന് കാണപ്പെടുന്ന മറ്റൊന്നാണ് സ്കൂളിൽനിന്ന് കുട്ടികളെ ലഹരി യോടു കൂടി പിടികൂടി എന്നത്..
ഒരുപാട് പ്രതീക്ഷകളോടെ തന്റെ മക്കളെ പഠിക്കാനായി സ്കൂളിലേക്കും, കോളേജിലേക്കും മറ്റു പഠന ഭവനങ്ങളിലേക്കും പറഞ്ഞു വിടുന്ന ഏതൊരു മാതാപിതാക്കളെയും ഇത് വളരെ ഭീതി വരുത്തുന്ന ഒന്നാണ്..
ലഹരി ഉപയോഗിച്ചു കഴിഞ്ഞാൽ ഞാൻ ക്ലാസ്സിൽ വലിയ ഹീറോ ആണ് എന്നും മറ്റുള്ളവരുടെ മുമ്പിൽ വലിയ അഭിമാനം തോന്നുന്ന രീതിയിലാണ് എന്നും, എൻ്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ ഇത് ഉപയോഗിക്കുന്നുണ്ട് എങ്കിൽ എന്തുകൊണ്ട് എനിക്ക് ഇത് ഉപയോഗിച്ചു കൂടാ എന്നാണ് എന്നുള്ള ഓരോ തലമുറയും ചിന്തിച്ചു കൂട്ടുന്നത്..

അതിനായി അവരുടെ പഠനത്തെ പോലും അവർ മാറ്റിനിർത്തുകയാണ്..
നല്ല രീതിയിൽ പഠിച്ച് പരീക്ഷകളിലും മറ്റു പഠന പ്രവർത്തനങ്ങളിലും മുന്നിൽ നിൽക്കുന്ന കുട്ടികൾ പോലും ലഹരിയുടെ ഉപയോഗം കൊണ്ട് ഇതിൽ നിന്നെല്ലാം പിന്നിലാവുകയാണ്..

സ്കൂളിൽ പിന്നിലായിഒളിച്ചും പാത്തും പുകയില കഞ്ചാവ് മറ്റു മയക്കുമരുന്ന് പോലെയുള്ള ലഹരി ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയയിലൂടെ നാം കാണുന്നുണ്ട്.
തനിക്ക് ജീവിതത്തിൽ ഇങ്ങനെ ഒരു ലക്ഷ്യമുണ്ട് എന്നതുപോലും മറന്ന് പഠനമെല്ലാം മാറ്റിവച്ച് ലഹരിക്ക് അടിമയായി സ്വന്തം ശരീരത്തെ തന്നെ തകർക്കുകയാണ് ഈ മക്കൾ..

സ്കൂളിന് പുറത്തായി ലഹരി വില്പന നടത്താൻ വേണ്ടിവരുന്ന ചിലരുടെ കൈകളിൽ നിന്ന് ഒരു തവണ രുചിച്ചു നോക്കുകയും സ്ഥിരമായി അവർക്ക് അതിനോടുള്ള അട്രാക്ഷൻ കൂടുകയും ചെയ്യുന്നതോടെ വീട്ടിൽ വന്നു മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയും മറ്റൊന്നും ചിന്തിക്കാതെ തന്നെ തന്റെ മക്കളെ പഠനം ആവശ്യത്തിനാണ് പണം എന്ന് കരുതി ഓരോ അച്ഛനും അമ്മയും പണം നൽകുകയും അവർ അതുകൊണ്ട് കൂടുതൽ കൂടുതൽ ലഹരി ഉപയോഗിക്കുകയും നശിക്കുകയും ചെയ്യുന്നു..



ലഹരി ഉപയോഗം മാരകമായ രോഗങ്ങൾക്ക് വരെ കാരണമാകുന്ന ഒന്നാണ് പുകയില സ്ഥിരമായി ഉപയോഗിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന് തകരാർ വന്ന് കാൻസർ വരെ എത്തുകയും ചെയ്യും..
എന്തിന് സ്ഥിരമായി ഇത് ഉപയോഗിക്കുന്നവർ സിഗരറ്റ് പാക്കിന്റെ കവറിങ്ങിൽ കൊടുത്ത ചിത്രം കണ്ടിട്ടും അതിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ബുദ്ധി പോലും കാണിക്കുന്നില്ല എന്നതാണ് സത്യം..

കഞ്ചാവും സിറിഞ്ച് പോലെയുള്ള മറ്റു മാരകമായ മയക്കുമരുന്ന് ഉപയോഗവും ക്യാൻസർ കിഡ്നിയുടെ തകരാർ പോലെയുള്ള രോഗം വരാൻ കാരണമാകുന്നുണ്ട്.

ഈ ചെറിയ പ്രായം മുതൽ തന്നെ ഇത്തരത്തിലുള്ള അഡിക്ഷൻ വരുകയാണെങ്കിൽ ഇവർ എത്രകാലമാണ് ജീവിക്കുക..
സ്വന്തം ജീവിതത്തെ സ്വയം ഇല്ലാതാക്കി കളയുകയാണ് ഇവർ,അപകടങ്ങളെ സ്വയം വരുത്തിവെക്കുകയാണ്, പക്ഷേ ഇവർ മറ്റുള്ളവർക്ക് ഒരു അപകടകരമാണ് എന്ന് പോലും അവർ ചിന്തിക്കുന്നില്ല..

ലഹരി ഉപയോഗിക്കുന്നതോടെ തലച്ചോറിലെ രാസാഗ്നിയായ dopamine എന്നതിന്റെ അളവ് കൂടുകയും അനാവശ്യമായ ചിന്തകൾ ഇവരിൽ വന്നു കൂടുകയും ചെയ്യുന്നു..
ഈ ചിന്തകൾ കൊണ്ട് ഇവർ തല്ലി തകർക്കുന്നത് ഒരുപാട് നല്ല ബന്ധങ്ങളെയും സ്നേഹത്തെയും സന്തോഷത്തെയും ആണ്..


ചിലർ പറയുന്നു തനിച്ചാകുമ്പോൾ സങ്കടപ്പെടുമ്പോൾ
സന്തഷത്തിനുവേണ്ടിയാണ് സമാധാനത്തിനുവേണ്ടിയാണ് ലഹരിയെ കൂട്ടുപിടിക്കുന്നത് എന്ന്.
പക്ഷേ അവർ ചിന്തിക്കുന്നില്ല തൻ്റെ സന്തോഷത്തെ ഇല്ലാതാക്കുന്ന ആദ്യപടിയാണ് താൻ എടുത്തു വച്ചിരിക്കുന്നത് എന്ന്.. ചിന്തിക്കേണ്ടതില്ലേ പ്രവർത്തിക്കേണ്ടതില്ലേ വരും തലമുറയെ സംരക്ഷിക്കേണ്ടത് നമ്മളല്ലേ.

ഇന്ന് 15 16 17 വയസ്സുകളിൽ ആയിട്ടാണ് ലഹരി ഉപയോഗം തുടങ്ങിയത് എങ്കിൽ വരും തലമുറ എങ്ങനെയായിരിക്കും ഇത് ഉപയോഗിക്കുക?
സ്വന്തം വീടുകളിൽ തന്റെ അച്ഛന് പുകവലിക്കുന്നുണ്ടല്ലോ അപ്പോൾ പിന്നെ ഞാൻ ഉപയോഗിച്ചാൽ കുഴപ്പമില്ല എന്ന ചിന്തയിൽ തുടങ്ങുകയും മറ്റു ലഹരിക്ക് അടിമപ്പെടുകയും ചെയ്യുമ്പോൾ
പിതാവേ വെറുതെ എന്തിനാണ് തെറ്റായ ഒരു വഴി തൻ്റെ മക്കൾക്ക് തുറന്നു കൊടുക്കുന്നത് ?

ആദ്യം മാറേണ്ടത് നിങ്ങളല്ലേ ആവശ്യത്തിന് കൂടുതൽ പണംകുട്ടികളുടെ കയ്യിൽ കൊടുത്തയക്കുകയും അത് ചെലവാകുമ്പോൾ എന്തിനുപയോഗിച്ചത് എന്നത് പോലും ചോദിക്കാതെ ലഹരി അടിമപ്പെട്ട കുട്ടികളെ വീണ്ടും അതിൽ തന്നെ വളർത്തിയെടുക്കുകയല്ലേ നിങ്ങൾ?

തന്റെ മക്കൾ അങ്ങനെയൊന്നും ചെയ്യില്ല എന്ന് പറഞ്ഞ് അഹങ്കരിച്ചു നടക്കുന്ന മാതാപിതാക്കൾ പോലും അറിയുന്നില്ല ആരും കാണാതെ അറിയാതെ ഒളിച്ചും പാത്തും അവർ പുകവലിക്കുകയും മറ്റും ഉപയോഗിക്കുകയാണ് എന്നത്..
തന്റെ മക്കൾ നല്ല പാതയിൽ തന്നെയല്ലേ വളരുന്നത് എന്നും വളർത്താൻ വേണ്ടിയും ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതില്ലേ?

തെറ്റന്ത് ശരിയെന്ത് എന്ന് ഓരോ മാതാപിതാക്കളും തൻ്റെ മക്കൾക്ക് പറഞ്ഞുകൊടുക്കുകയാണെങ്കിൽ ഒരാൾ പോലും ഇന്ന് ലഹരിക്ക് അടിമപ്പെടുകയില്ലായിരുന്നു.ലഹരി ഉപയോഗങ്ങൾ കൊണ്ട് ഒരിക്കലും സന്തോഷങ്ങൾ നേടാൻ കഴിയില്ല
തീരാനഷ്ടങ്ങൾ മാത്രമാണ് ഉണ്ടാവുക ഇന്ന് നാം സൂക്ഷിക്കുകയാണെങ്കിൽ നമ്മുടെ മക്കളും വരുന്ന തലമുറയും സുരക്ഷിതരാണ്


രചന : ഫാത്തിമ സനിയ കെ കൊമ്പംകല്ല്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: