സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

നൊമ്പരമായി അർജുൻ

നൊമ്പരമായി അർജുൻ
(കവിത)
രചന : നൂർജ് ചാലിയം


മനസ്സാഴങ്ങളിൽ നൊമ്പര മായോരർജുന,
ഗംഗാവലിയാഴങ്ങളിൽ ഒളിപ്പിച്ചുവോ നിന്നെയർജുന,
നിൻമൊഴി കേട്ടൊന്നന്തരംഗം തണുപ്പിക്കുവാൻ,
കാതോർത്തരമ്മക്ക് നിശ്ചലനായി വന്നൂ നീ,

ഒറ്റയടിവെച്ചു നടന്നു തുടങ്ങും നേരം,
താങ്ങിനിന്നു കൈത്തലം പിടിച്ചോരച്ഛനെ,
താങ്ങായിനിന്നു ഞാനില്ലേ യച്ഛായിനിയെന്ന്,
അമൃതമൊഴി കേൾപ്പിക്കുവാൻ,
നീയിനിയില്ലല്ലോ പൊന്മകനെ,

കൺകോണിൽസ്നേഹം നിറച്ചൊരു പ്രേയസിയെ,
സ്നേഹാർദ്രമായി കണ്ണാലൊന്നുഴിയുവാൻ, ഇനിയൊരിക്കലും തന്റെ കാന്തനില്ലെന്നു കരുതുവാൻ,
ശിലാപ്രതിമ കണക്കെ നിൽക്കുന്നവൾക്ക് കഴിയുമോ,

പാൽപുഞ്ചിരിയുമായൊരറ്റ പല്ലുമായി,
നിൻ നിഴൽ കാണുന്നേരം കൈകൊട്ടിച്ചിരിക്കുന്ന,
പൊന്നോമനപ്പൈതലിനെ
യെടുത്തൊന്ന്കറക്കുവാൻ,
പൂമന്ദഹാസം പൊഴിക്കുവാൻ നിനക്കിനിയാവില്ലല്ലോ,

കൂടപ്പിറപ്പിനെ ചേർത്തുനിർത്തി തോളിലൊന്ന് തട്ടിയിട്ട് ഞാനില്ലേ സോദരാ യെന്നോതുവാൻ,
ഗംഗാവലിയാഴങ്ങൾ നിന്നെ വെറുതെ വിട്ടില്ലല്ലോ,

സുഹൃത്തെന്ന പദത്തിനർത്ഥം മനഫാണെന്ന്,
ഡിക്ഷണറി നോക്കേണ്ടന്ന് പഠിപ്പിച്ച,കൂട്ടുകാരനെ കൺകുളിർക്കേയൊന്നു കാണുവാൻ,
സ്നേഹിതാ സ്നേഹിതാ.... നീയിനി ഭൂമിയിലില്ലല്ലോ.
രചന : നൂർജ് ചാലിയം
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
7356176550
║▌║█║▌│║▌║▌██║▌

No comments: