സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

പഴങ്കഥ

പഴങ്കഥ
(കവിത)
രചന : ശിവൻ തലപ്പുലത്ത്‌


ഒരിക്കലൊരു
കഥയുണ്ടായിരുന്നു

തുഴ തെറ്റിയ വഞ്ചിയിൽ
ആടിയുലയുന്ന
മോഹങ്ങൾ

കൂട്ട് കൂടാൻ
ഇടമില്ലാത്തവർക്കൊരു
അത്താണി

കാറ്റിനെ തേടി കാട്ടാറിലൊരു
മുങ്ങിക്കുളി

പറയുന്നവരുടെ
ജാതകം വിളമ്പുന്ന
നാട്ടു വർത്തമാനങ്ങൾ

ഒരിക്കലും പറഞ്ഞു തീരാത്ത
മഴ പറയാൻ മറന്നു പോയ വ്യഥകൾ

അമ്മൂമമാരുടെ
ചുക്കിചുളിഞ്ഞ
മാറിടങ്ങളിൽ
നെറുകേയും കൂറുകേയുമുള്ള
വരകളിൽ
അർത്ഥം തിരയുന്നവരുടെ 
നെടുവീർപ്പുകൾ 

ചൂളം വിളിച്ചു വരുന്ന 
തീവണ്ടിയുടെ വിഹ്വലത
 
ആരും ആരെയും വിലപറയുന്ന 
ഫ്രീക്കൻ കാലം 

രചന : ശിവൻ തലപ്പുലത്ത്‌
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
7356176550
║▌║█║▌│║▌║▌██║▌

No comments: