സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

കോമാളി

കോമാളി
(കവിത)
രചന : രാജു വിജയൻ


പുറമേ ചിരിച്ചുകൊണ്ട്
അകമേ കരയുന്ന കോമാളിയാകുന്നു ഞാൻ

അരച്ചാൺ വയറിന്
ട്രപ്പീസിലേറുന്ന
തൊഴിലാളിയാകുന്നു ഞാൻ

അതിരുകൾ അറിയാതെ
മനമതിലോലമായ്
പാറി പറക്കുമ്പോഴും

അറിയാതെ ഒന്നിനും
മോഹിക്കാൻ പാടില്ലെ-
ന്നാരോ പറയുമ്പോഴും

പുറമേ ചിരിച്ചുകൊ-
ണ്ടൂഞ്ഞാലിലാടുന്ന
കോമാളിയാകുന്നു ഞാൻ

എന്തിനീ ഇരുളിന്റെ നോവറിഞ്ഞീടുവാൻ
ഇത്രമേൽ തുടിക്കുന്നു നീ.....?

എന്തിനീ ചിതൽ തിന്ന വേനൽ മരത്തിന്റെ
ചുവട്ടിലേക്കണയുന്നു നീ.........??
രചന : രാജു വിജയൻ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: