മഴ പെയ്യും കാലം
കവിത
രചന : അമ്മദ് പയ്യൂർ
കാറ്റും മഴയും വന്നൊരു കാലമാ
കരുതിയിരിക്കണം കനിവാർന്ന മക്കളെ
കാലക്കെടുതികൾ കണ്ടവരാണ് നാം
കഴിഞ്ഞൊരുഓർമ്മകൾഞെട്ടലായിപ്പോഴും
മലപൊട്ടിമതിൽപൊട്ടിവന്നൊരു വെള്ളമാ.....
മറയാതെമനസിൽപതിഞ്ഞൊരു കാലമാ
വീടുകൾ, റോഡുകൾ പക്ഷിമൃഗാദികൾ...
ഒഴുകുന്ന കാഴ്ച്ച നാം കണ്ടൊരു കൊല്ലമാ
കൂട്ടായി നിന്നു മനമൊന്ന് തീർത്തതും
മതിൽ പോലെ മഴ വെള്ളപാച്ചിൽ തടഞ്ഞതും
കല്ലിന് പകരമായി കമന്ന് കിടന്നതും
കരുതി നാം കാലത്തിനൊപ്പം നടന്നതും
രചന : അമ്മദ് പയ്യൂർ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: