നിസ്സഹായരായ കരങ്ങൾ
(കവിത)
രചന : ഷമീറ എ. ടി. കെ
പേരാമ്പ്ര
ധരിത്രി നിൻ ഹരിത വശ്യതയിൽകൂടുക്കൂട്ടിയ മാനവർ
ധരിത്രി നിൻ മൺതട്ടിൽ മുളപ്പിച്ചുംവിളയിച്ചും
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ച മനുഷ്യർ
നിൻ നെഞ്ചിടിപ്പറിഞ്ഞ് തലചായ്ച്ച് ഉറങ്ങി. എന്നിട്ടു എന്തേ...
കൈയ്യും കാലും ഗർഭപാത്രവും ജീവന്റെ തുടിപ്പ് നിലയ്ക്കും മുമ്പേ പല വഴി ചിതറിച്ചും പൂഴ്ത്തിയും
നടമാടാൻ മണ്ണേ....
ധരിത്രി..
നീഅനാഥരാക്കിയത്
ജന്മത്തെ, ജന്മലക്ഷ്യത്തെ,ഉറ്റവരെ പ്രിയപ്പെട്ടതെന്തിനെയും
ഇവയെന്നുമില്ലിന്ന്
നിന്നിൽ ദ്രവിക്കുന്നതിന് തുല്ല്യം....
മാനവർ ചേർന്ന് നിൻ നടമാട്ടത്തെ ചെറുത്ത് നിന്നാലും
മറക്കാൻ കഴിയില്ല മണ്ണേ...
മറവിയുടെ മാസ്മരികത
തഴുകട്ടെ മനസ്സിനെ
തളിർ നാബെടുക്കട്ടെ പുതു ജന്മമായി.....
രചന : ഷമീറ എ. ടി. കെ
പേരാമ്പ്ര
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: