സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

എന്റെ ഗ്രാമം

എന്റെ ഗ്രാമം
(കവിത)
രചന : സുജ പ്രസാദ് വെച്ചൂച്ചിറ

എരുമേലി എന്നൊരു കൊച്ചു ഗ്രാമം
പൈതൃകം നിലനിൽക്കും എന്റെ ഗ്രാമം
ആദിത്യ ശോഭയാൽ വർണ്ണം വിരിയുന്ന ഏഴഴകുള്ളൊരു കൊച്ചു ഗ്രാമം

കേരങ്ങളും കൊച്ചു പുഴകളും പൂക്കളും
നറുമണം ചൊരിയുന്നോരെന്റെ ഗ്രാമം
മലയാളമണ്ണിന്റെ ഗന്ധം നിറയുന്ന
ശാലീന സുന്ദരമായ ഗ്രാമം
കലിയുഗ വരദനാം മണികണ്ഠസ്വാമി
മഹിഷിയെ നിഗ്രഹം ചെയ്തഗ്രാമം
പഴമയുടെ ഐതീഹ്യം പോലൊരു ഗേഹവും
മഹിഷിയെ നിഗ്രഹം ചെയ്തവാളും

അമ്പലപുഴയിലെ കൃഷ്ണനും ഗരുഡനും
വന്നു വലം വയ്ക്കും എന്റെ ഗ്രാമം
പകലുദിച്ചെത്തുമീ താരകം വന്നെത്തി 
ആല‍ങ്ങാടിന്റെ പെരുമ കൂട്ടി 

മതചിന്തയില്ലാതെ സോദരരെപ്പോലെ 
ഒരുമിച്ചു കയ്യ്കോർക്കും എന്റെ ഗ്രാമം 
എരുമേലി പേട്ടയും വാവരും അയ്യനും 
സാഹോദര്യത്തിന്റെ മികവ് കാട്ടി 

ഏറെയുണ്ടെന്നുടെ നാടിൻ മഹത്വങ്ങൾ എല്ലാം പറയുവാനാവാതില്ല 
പോറ്റിവളർത്തിയോരമ്മയെ പോലെ 
എന്റെ ജന്മ നാടിന്റെ മഹത്വം


രചന : സുജ പ്രസാദ് വെച്ചൂച്ചിറ
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: