വിശപ്പ്: തെരുവോരങ്ങളിലെ മൂകസാക്ഷാത്കാരം
വിശപ്പ് എന്നത് ഒരു ഭൗതിക അനുഭവം മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ആഴമുള്ള വേദനയാണ്. തെരുവോരങ്ങളിൽ നിന്ന് പൊങ്ങുന്ന വിശപ്പിന്റെ നിലവിളി നമ്മെ ഓരോരുത്തരെയും ഉലച്ചുണർത്തുന്നു. ഇന്ന് നമ്മുടെ നാട്ടിലും നഗരങ്ങളിലും തെരുവുകളിലെ കാഴ്ചകൾ ഈ വിശപ്പിന്റെ കടുത്ത യാഥാർത്ഥ്യം നമുക്ക് മുന്നിൽ പ്രകടമാക്കുന്നു.
തെരുവോരങ്ങളിൽ നിന്ന് പൊങ്ങുന്ന വിശപ്പ് ഒരു ചെറിയ കുഞ്ഞിന്റെ കരച്ചിലായോ, ഒരു വൃദ്ധന്റെ നിസ്സഹായ നോട്ടമായോ, അല്ലെങ്കിൽ ഒരു കുടുംബത്തിന്റെ നിരാഹാര ദിനങ്ങളായോ നമ്മുടെ മുന്നിൽ എത്താം. ഇവിടെ, ഒരു പാത്രം ഭക്ഷണത്തിനായി കാത്തിരിക്കുന്ന കുട്ടികൾ, ചവറ്റുകൂട്ടങ്ങൾ തിരയുന്ന മനുഷ്യർ, ഒരു തുണ്ട് റൊട്ടിക്കായി യാചിക്കുന്ന കൈകൾ എന്നിവ നമ്മുടെ സമൂഹത്തിന്റെ മറഞ്ഞിരിക്കുന്ന മുഖമാണ്. ഇവിടെ, വിശപ്പ് ഒരു ദിനചര്യയായി മാറിയിരിക്കുന്നു.
ഈ കാഴ്ചകൾ നമ്മെ ചോദ്യം ചെയ്യുന്നു:
വിശപ്പ് ഒരു വ്യക്തിഗത പ്രശ്നമല്ല, ഒരു സാമൂഹിക പ്രശ്നമാണ്.
നാം എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ മാത്രമേ ഒരു വിശപ്പില്ലാത്ത ലോകം സാധ്യമാകൂ.....
ഫൈസൽ പെരുവയൽ
No comments: