സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

കടലും കരയും രചന : ദീപ്ന പ്രമോദ്

കടലും കരയും.
(ഗദ്യകവിത)
രചന : ദീപ്ന പ്രമോദ്

കടലും കരയും അന്നും ഇന്നും മനസ്സിനെ ഏറെയാകർഷിക്കുന്ന ഒന്നാണ്
നമുക്കുള്ളിൽ ആഴമേറിയ ഒരു കടലുണ്ട്.

മനസ്സിൽ കടലിരമ്പുമ്പോൾ കടലാസിലൊരു കവിതകൾ കുതിച്ചു കൊണ്ടാഴങ്ങളിലേക്ക് ഉൾവലിഞ്ഞു കൊണ്ട് പോകുന്ന കടൽ.

തിരയടിച്ചുവരുമ്പോൾ മാഞ്ഞുപോയേക്കാവുന്ന കടൽതീരത്ത് പതിഞ്ഞ കാൽപാടുകൾ പോലെയാണ് ജീവിതങ്ങൾ...

ആർത്തിരമ്പുന്ന തിരമാലകളെ പോലെയും ആഞ്ഞടിക്കുന്ന കടൽ പോലെയുമാണ് ജീവിതങ്ങൾ.

തിരയാഞ്ഞടിക്കുന്ന പ്രക്ഷുബ്ധമായ മനസ്സിനുള്ളിലേക്ക് നോക്കുമ്പോൾ ശാന്തമാകുന്ന കടലിനെ പോലൊരു താളം കൈവരുന്നു.

ജീവിതത്തിൽ സ്നേഹം നിറയുമ്പോൾ കടൽക്കാറ്റിലെന്നും കുളിർമ്മയേകും പോൽ ആർദ്രമായ പുഞ്ചിരി നിറയുന്നു.

വിശാലമായ കടൽ കാണുമ്പോൾ എത്ര കണ്ടാലും മതിവരാത്ത പോൽ മനസ്സും അതിൽ ലയിക്കുന്നു.

കരയെ പുണരാൻ വെമ്പുന്ന കടൽ.
കടലിൻ സ്നേഹസ്പർശം കൊതിക്കുന്ന കര. ആ സ്നേഹതലോടലിൽ കരയുടെ വരണ്ടമനസ്സിനാശ്വാസമേകുന്ന കടൽ...

⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌

No comments: