ഹൈകു കവിതകൾ
നാണയങ്ങൾ കോർത്ത വഴിയിൽ
ഹൃദയത്തിന്റെ ഭാഷ മറന്നുപോയ
നമ്മുടെ സമകാലിക യാത്രികർ
* * * *
വരണ്ട പൂമഴയുടെ കാറ്റിൽ
കൊഴിഞ്ഞു പോകുന്ന വേദനയും
വിട പറയുന്ന തേങ്ങലുമുണ്ടാകും
* * * *
പ്രഭാതം പുഞ്ചിരിക്കുന്നെങ്കിലും
വെയിലിന്റെ തിരകൾക്കുളിൽ
ഒരു കനൽപ്പുഴ ഒളിഞ്ഞിരിപ്പുണ്ട്
* * * *
പിരിഞ്ഞു പോയ പാതയിൽ
നമുക്ക് തിരിച്ചറിയാൻ കഴിയാത്ത
കുളിരോർമ്മകൾ വീണുകിടപ്പുണ്ട്
* * * *
സന്ധ്യയാകുമ്പോൾ മാത്രമാണ്
നഷ്ട്ടപ്പെട്ട പകലിനെക്കുറിച്ച്
രാത്രിയോട് പരിഭവിക്കുന്നത്
* * * *
കേട്ടിരിക്കാൻ ആളുണ്ടാകുന്നത്
നമ്മെ മനസ്സിലാക്കാനല്ലെങ്കിൽ
പറഞ്ഞതൊക്കെ പരിഹാസ്യമാകും
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: