സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

താളവട്ടം

താളവട്ടം
(കവിത)
രചന : കുഞ്ഞച്ചൻ മത്തായി

കാലത്തിൻ്റെ കണ്ണിലെരിഞ്ഞടങ്ങിയ
കാമ പുഴയുടെ സ്വാന്തനമറിഞ്ഞു
പിടിച്ചു കെട്ടിയ തരിപ്പിന്റെ വേദന ശാന്തതയോടെ ഉറങ്ങുകയാണ്.

പെണ്ണാരാമത്തിങ്കൽ പ്രതീക്ഷയില്ലെന്നു പറഞ്ഞിടുന്നുവൈദ്യശാസ്ത്രമിന്നിപ്പോ
തൊണ്ണൂറ്റിയഞ്ചു ശതമാനംവിജയത്തിൽ
സ്വന്തമല്ലാത്ത യിരയായിരുന്നിട്ടും

തെരുവിൽ അലഞ്ഞു നടന്നോരുകാലം
ഇറച്ചി കച്ചോടത്താൽകിട്ടും ലാഭങ്ങൾ
ഒരുമാസത്തേക്ക് അവധിയായിട്ടും
അതുകഴിയുമ്പോൾ വീണ്ടും കൊത്തിവച്ചു

രാഗ ചവണ കടിപ്പിച്ചിടെണം ആവേശത്തിനുപകരിക്കാത്ത സ്വന്തമാം ഉടൽ അടുക്കള പുകയാൽ മദിക്കും
കറുപ്പായി മുഖം ചൊല്ലിടാൻ മറക്കും


അന്വേഷിച്ചു കണ്ടെത്തി തിരിയെ കൊണ്ടുവന്നത് അല്പം വിശ്രമത്താലും എല്ലാം തുറന്നു പറഞ്ഞതും കളവാ ണെന്ന് സത്യമെൻ്റെമനസു തിരയും


ഒരു മഴക്കാല സംഭവം ചിരിക്കും
നട്ടുച്ച നേരത്തോ രാഗിമിനുക്കുന്നു
മൂർച്ച എന്നെ നോക്കി കണ്ണുകളിറുക്കി
നല്ലതണുപ്പുള്ള പുഴയോരത്തിലും

കാണണമെന്ന് പൊതുപ്രപഞ്ചത്തോടുള്ള
കാഴ്ചപ്പാടുകളിൽ അറിയിക്കാമെന്നത് നിറുത്താതെ സംസാരിക്കും നല്ല നുണകൾ
മധുവിധു രാത്രിയിൽ ആന കരിമ്പിൻതോട്ടത്തിൽ കയറിയ കലാപം വഴിതെളിച്ച നിമിഷങ്ങൾ താളവട്ടത്തിൽ
കറുത്തവന്റെ വീട്ടിൽ ഒരു മഴമേ -
ഘമെത്തുമ്പോൾ കേൾക്കൂ കൊട്ടും, കുരുവയും ''

രചന : കുഞ്ഞച്ചൻ മത്തായി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌

No comments: