കൂരിരുട്ടിലെ കൂട്ട്
(കവിത)
രചന : ഫാത്തിമ ശിഫ
കാലംതെറ്റി പെയ്ത മാരിയിൽ പൊട്ടിമുളച്ച കുഞ്ഞു ചെടിയിൽ വിരിഞ്ഞ നിശാഗന്ധി അന്നാരാത്രിയിൽ വല്ലാതെ സുഗന്ധം പരത്തിയിരുന്നു..
ഞാനന്ന് ഉറങ്ങിയിരുന്നില്ല..
അല്ല,
ഒരിത്തിരിപോലും ഉറങ്ങാനെനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം..!
പ്രണയത്തിനിത്രമേൽ വേദനയുണ്ടെന്നത് അതുവരെയെന്റുള്ളിലെ വെറും തോന്നൽ മാത്രമായിരുന്നു..
ഒടുവിൽ ഞാനുമറിഞ്ഞിരിക്കുന്നു..,
രാവിൽ വിരിയുന്ന വെള്ളപൂക്കൾ സുഗന്ധം പരത്തുന്നത് നോവുന്നവർക്ക് വേണ്ടിയാണ്..!
വേദനയുടെ തീചൂളയിൽ വെന്തുരുകുന്ന ഹൃദയങ്ങൾക്ക് കുളിരേകുവാൻ വേണ്ടിയാണ്..!
നിശാഗന്ധി പൂക്കുന്നത് നിനക്ക് വേണ്ടിയാണ്..!
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
👍
ReplyDelete