സന്ദർശകരുടെ എണ്ണം

എഴുത്തുകൾ തിരയുക

എന്റെ കടഞ്ഞൂൽ കവിത

എന്റെ കടഞ്ഞൂൽ കവിത
രചന : പാറമ്മൽ മൊയ്തു


കവിത വായിക്കും രസിക്കും പക്ഷേ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരിക്കല്‍ ഒരു കവിത എഴുതിപ്പോയതിന് എനിക്ക് കിട്ടിയ ശിക്ഷ ഡസ്കിൽ കയറ്റി ഒരു പിരീഡ് മുഴുവൻ ചെവിക്കുന്നി പിടിച്ച് ഏത്തം ഇടീക്കലായിരുന്നു

അതിനു ശേഷം പേടിയാണെഴുതാൻ ,

"അടിയോടി മാസ്റ്റർക്ക് പ ,ബ , ഭ ക്ക് പകരം "ഫ " എന്ന് മത്രമേ നാവിന് വണങ്ങുമായിരുന്നുള്ളൂ ,

ഒരു പടക്കളത്തിൽ നാൽപ്പതു ഭടന്മാരുണ്ടായിരുന്നു

എന്നതിനു പകരം
'ഒരു ഫടക്കളത്തിൽ നല് ഫതു ഫടൻ  
 മാരുണ്ടായിരുന്നു 

'എന്നേ ഉച്ചരിക്കാനാവൂ, 
കണക്ക് മാസ്റർക്കു ലോകത്തിൽ കണക്കിന്നപ്പുറം മറ്റൊന്നും ഇല്ലായിരുന്നു, 

ദൈവവും ആരാധനയും കുടുംബവും  എല്ലാം ഗണിതം  , വിനോദം പോലും  കൂട്ടലും കിഴിക്കലും ഹരിക്കലും മാത്രം,

കണക്കിനെ സ്നേഹിക്കുന്നവരെ അദ്ദേഹവും  നന്നായി സ്നേഹിക്കും

 അല്ലാത്തവരെ പുഛം,
എനിക്ക് കണക്ക് കടു കട്ടിയാണ് , 

എന്നെ കണക്ക് പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയായിരുന്നു അദ്ദേഹത്തിന്, 

എന്റെ കലയും കായികവും അറപ്പും വെറുപ്പുമായിരുന്നു  

"നല്ലൊരു കാക്കാന്റെ മകൻ കലയും കളിയും കൊണ്ടു പഠിപ്പു തുലക്കുന്നു ഏഭ്യൻ "

കഥക്കും ഡ്രോയിങ്ങിനും ഒന്നാം സമ്മാനം കിട്ടി പല അദ്ധ്യാപകന്മാരും അനുമോദിക്കുമ്പോൾ 

കണക്ക് മാസ്റ്റരുടെ കമന്റ് അതായിരുന്നു.

അയാളുടെ വീട്ടിലെ കല്യാണ ദിവസം സ്കൂളിൽ വരില്ലെന്ന് കരുതി ഞാൻ കണക്ക് മാഷായി 

മേശക്കടിച്ചു കൊണ്ട് ക്ലാസ്സെടുക്കുകയാണയിരുന്നു ,   

"ഒരു ഫടക്കളത്തിൽ നല് ഫതു ഫടന്മാ   രുണ്ടായിരുന്നു "

അതിന് ശേഷം മാഷെ പറ്റി ഒരു കവിതയും ഇങ്ങിനെ  വായിച്ചു,

'നൂറ്റിരുപതു റാത്തൽ തൂക്കമുള്ളോവർ
ഒരിടങ്ങഴിച്ചോർ ഒറ്റക്ക് തിന്നോവർ

അരച്ചാക്കരി ഒറ്റക്കയ്യിൽ തൂക്കി   നടന്നോവർ  

സ്കൂളിനു മേൽ വീഴാനിരുന്നോരു 
പീറ്റ തെങ്ങിനെ 
ഒറ്റക്കൈ കൊണ്ടു തടുത്തോവർ '
     
പെട്ടെന്ന് രസത്തിന് പാടിയതായിരുന്നു  

കുട്ടികള്‍ പരുങ്ങി ചിരിക്കുന്നു , പിന്നിൽ നിന്നും മാസ്റ്റരുടെ ബലിഷ്ട കരങ്ങൾ എന്നെ തുക്കിയെടുത്തു

 ഡസ്കിൽ നിർത്തി സ്ഥിരം ശിക്ഷ ഏത്തമിടൽ ,

കുട്ടികൾ നന്നായി ആസ്വദിച്ചു, 

അസൂയക്കും കഷണ്ടിക്കും മരുന്നില്ലല്ലോ.

ഞാൻ കുംബസരിച്ചു തലതാഴ്തി ഏത്തമിട്ടു കൊണ്ടേയിരുന്നു , 

പൊട്ട കവിതക്കു വേണ്ടിയോ ഗുരു നിന്ദക്കു വേണ്ടിയോ ,

പടച്ച തമ്പുരാനേ ബാല ചാപല്യത്തിന് പൊറുത്തു തരേണമേ !

രചന : പാറമ്മൽ മൊയ്തു
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

No comments: