സ്വപ്നം
(കവിത)
രചന : ശുഹൈബ് വടകര
സങ്കടം മൂടിയ രാവിൻ നിഴലിൽ,
എൻ മനം കുളിർത്തു മെല്ലെ.
ഏകാന്തതയിൽ കൂട്ടിനെത്തി,
ഓർമ്മകൾ തൻ മായാലോകം.
പുഴയും മലയും കടലുമെല്ലാം,
സ്വപ്നത്തിൻ ചിറകിലേറി.
ആഴക്കടലിലെ മീനിനെപ്പോലെ,
ഞാനീ ലോകം ചുറ്റിനടന്നു.
കൈകൾ വിണ്ണിലേക്കുയർന്നുയർന്നു,
രാവിൻ മായാത്ത ഓർമ്മകളിൽ.
പറന്നുയർന്നു എൻ കിനാക്കൂടാരം,
എത്ര മനോഹരം, എത്ര മനോഹരം!
രചന : ശുഹൈബ് വടകര
ജാമിയ ഐനുൽ ഹുദ കാപ്പാട്
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
║▌║█║▌│║▌║▌██║▌
No comments: